ADVERTISEMENT

ഒറ്റപ്പാലം∙നഗരസഭ ബസ്‌സ്റ്റാൻഡിലെ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനു മുന്നോടിയായുള്ള പ്രാരംഭ നടപടി പൂർത്തിയായി. മുറികളിലെ വ്യാപാരികളോട് ഒഴിയാൻ നിർദേശിച്ചു നഗരസഭ രണ്ടാംഘട്ട നോട്ടിസ് നൽകി. സ്റ്റാൻഡിന്റെ വടക്കുഭാഗത്തു പ്രധാനപാതയ്ക്ക് അഭിമുഖമായുള്ള കെട്ടിടമാണു കാലപ്പഴക്കത്തെ തുടർന്നു പൊളിച്ചു നീക്കുന്നത്. 15 ദിവസത്തിനകം ഒഴിയണമെന്നാണു നോട്ടിസിലെ നിർദേശമെന്ന് അധികൃതർ അറിയിച്ചു. ഇതിനുശേഷം മറ്റു സാങ്കേതിക നടപടികൾകൂടി പൂർത്തിയാക്കി പൊളിക്കൽ തുടങ്ങാനാണു നീക്കം. 

  അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഇരുനില കെട്ടിടം അപകടാവസ്ഥയിലാണെന്ന വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണു നഗരസഭാ കൗൺസിൽ തീരുമാനപ്രകാരം കെട്ടിടം പൊളിക്കുന്നത്. പാലക്കാട്-കുളപ്പുള്ളി പ്രധാന പാതയോരത്തെ കെട്ടിടത്തിനു ബലക്ഷയമുണ്ടെന്നും ഉപയോഗയോഗ്യമല്ലെന്നും തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘമാണു പരിശോധിച്ചു റിപ്പോർട്ട് നൽകിയിരുന്നത്. ബലക്ഷയത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനു പിന്നാലെ നഗരസഭയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.

ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ ഇവിടെ 33 സംരംഭങ്ങളാണു നിലവിൽ പ്രവർത്തിക്കുന്നത്. വർഷങ്ങൾക്കു മുൻപേ കെട്ടിടത്തിൽ കാലപ്പഴക്കത്തിന്റെ പ്രശ്നങ്ങൾ പ്രകടമായിരുന്നു. മഴക്കാലങ്ങളിൽ ചോർച്ച രൂക്ഷമായതോടെ 12 വർഷം മുൻപു മേൽക്കൂരയ്ക്കു മുകളിൽ ഷീറ്റ് മേഞ്ഞാണു പ്രശ്നം പരിഹരിച്ചിരുന്നത്. മഴ പെയ്തു കുതിർന്നാൽ കെട്ടിടത്തിൽ നിന്നു കോൺക്രീറ്റ് കഷണങ്ങൾ താഴെ വീഴുന്നതും പതിവാണ്.തുരുമ്പെടുത്ത കമ്പികൾ പുറത്തുകാണാവുന്ന സാഹചര്യം. പഴയ കെട്ടിടത്തിലെ വ്യാപാരികൾക്കു ബസ് സ്റ്റാൻഡിലെ പുതിയ കെട്ടിടത്തിൽ സൗകര്യം ഒരുക്കാമെന്നാണു നഗരസഭയുടെ നിർദേശം. 

English Summary:

Ottappalam Bus Stand Demolition: The Ottappalam Municipality is demolishing the old bus stand building due to safety concerns. Thirty-three businesses have been given notice to vacate the premises before demolition begins after a 15-day period.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com