ADVERTISEMENT

പൂർണ ഗതാഗത നിയന്ത്രണം
പല്ലശ്ശന ∙ ഒഴുവുപാറ – പന്തപ്പുള്ളി റോഡിൽ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നു മുതൽ 25 വരെ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ അതുവഴി ഗതാഗതം പൂർണമായി നിയന്ത്രിക്കുമെന്നു ചിറ്റൂർ പൊതുമരാമത്ത് വകുപ്പു നിരത്തു വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ നിറാക്കോട്-പന്തപ്പുള്ളി വഴി പോകുകയും തിരികെ വരികയും വേണം.ചിറ്റൂർ ∙ പാലക്കാട്-ചിറ്റൂർ റോഡിൽ കൊടുമ്പ് ആൽത്തറ മുതൽ എൽപി സ്കൂൾ വരെ നിലവിലുള്ള ഓട പൊളിച്ചു പണിയുന്നതിനാൽ 21 മുതൽ 30 വരെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിയന്ത്രിക്കുമെന്നു പൊതുമരാമത്ത് വകുപ്പ് (നിരത്തു വിഭാഗം) അസിസ്റ്റന്റ് എൻ‍ജിനീയർ അറിയിച്ചു. പാലക്കാട് നിന്നു ചിറ്റൂരിലേക്കുള്ള വാഹനങ്ങൾ ആൽത്തറ മൊക്കിൽ നിന്ന് ഓലശ്ശേരി, പാലത്തുള്ളി വഴിയും ചിറ്റൂരിൽ നിന്നു പാലക്കാട്ടേക്കുള്ള വാഹനങ്ങൾ കൂളിമുട്ടത്തിൽ നിന്ന് ഓലശ്ശേരി ആൽത്തറ വഴിയും പോകേണ്ടതാണ്.

ഫെസിലിറ്റേറ്റർ കൂടിക്കാഴ്ച 30ന്
പെരിങ്ങോട്ടുകുറിശ്ശി ∙ പഞ്ചായത്തിൽ ഒഴിവുള്ള കമ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്റർ തസ്തികയിലേക്കു 30നു രാവിലെ 11നു കൂടിക്കാഴ്ച നടക്കും എന്നു സെക്രട്ടറി അറിയിച്ചു.കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഓഫിസിൽ നിന്ന് അറിയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com