ADVERTISEMENT

വാളയാർ ∙ ‘കഞ്ചിക്കോട്ട് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ മണ്ണുമാന്തി ഉപയോഗിച്ചു കുഴിയെടുക്കുന്നതിനിടെ ഭൂമിക്കടിയിലൂടെ പോയ പെട്രോളിയം പൈപ്പ് ലൈൻ തകർന്നു ഇന്ധന ചോർച്ചയും അഗ്നിബാധയും’, ഭീതിയേറിയ വാർത്ത പരന്നതോടെ ആളുകൾ പരക്കം പാഞ്ഞു.രക്ഷാപ്രവർത്തനവുമായി സേനാംഗങ്ങൾ ഒന്നിച്ചു സ്ഥലത്തേക്കു പാഞ്ഞെത്തി. മിന്നൽ വേഗത്തിൽ രക്ഷാപ്രവർത്തന നടപടികൾ ആരംഭിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ ബിപിസിഎൽ–സിസികെ പൈപ്പ്‌ലൈൻ ടീം നടത്തിയ ഓഫ് സൈറ്റ് എമർജൻസി മോക്ഡ്രില്ലാണു സംഭവത്തിനു പിന്നിലെന്ന് അറിഞ്ഞതോടെയാണ് സമീപവാസികൾക്ക് ശ്വാസംവീണത്. മോക്ഡ്രില്ലിന്റെ സാഹസികത നിറഞ്ഞ കാഴ്ചകളും രക്ഷാപ്രവർത്തന ഏകോപനവും സുരക്ഷാ മുന്നറിയിപ്പുകളും കണ്ടും കേട്ടും അറിഞ്ഞാണ് ഓടിക്കൂടിയവർ പിന്നീട് മടങ്ങിയത്.

റവന്യു, പൊലീസ്, മോട്ടർ വാഹന വകുപ്പ്, ആരോഗ്യവകുപ്പ്, ജല അതോറിറ്റി, കെഎസ്ഇബി എന്നീ വകുപ്പുകൾക്കൊപ്പം കഞ്ചിക്കോട് ബിപിസിഎൽ-എൽപിജി ടെർമിനൽ, കൊച്ചി സേലം പൈപ്പ്‌ലൈൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ ചേർന്നാണ് മോക്ഡ്രിൽ ഒരുക്കിയത്. ജില്ലാ കലക്ടർ ഡോ.എസ്.ചിത്രയുടെ നേതൃത്വത്തിലാണ് മോക്ഡ്രിൽ സൂക്ഷ്മമായി ആസൂത്രണം ചെയ്തത്. എഡിഎം കെ.മണികണ്ഠൻ, ആർഡിഒ എസ്.ശ്രീജിത്ത്, ജില്ലാ പ്ലാനിങ് ഓഫിസർ എസ്.ശ്രീലത, ഡപ്യൂട്ടി തഹസിൽദാർ എം.ശ്രീധരൻ, ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ ഹസാർഡ് അനലിസ്റ്റ് ലേഖ ചാക്കോ, കഞ്ചിക്കോട് സ്റ്റേഷൻ ഓഫിസർ ടി.ആർ.രാകേഷ്, ബിപിസിഎൽ പൈപ്പ്‌ലൈസൻസ് വിഭാഗം മേധാവി എസ്.കൃഷ്ണകുമാർ, കോയമ്പത്തൂർ ലൊക്കേഷൻ ഇൻചാർജ് തുഷാർ ദിയോകുലെ, കേരള ആർ‌ഒ‌യു ഇൻചാർജ് ജഗന്നാഥൻ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Valayar petroleum pipeline mock drill successfully demonstrated emergency preparedness. The realistic simulation, involving multiple agencies, reassured the local community and highlighted the effective response mechanisms in place.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com