പാലക്കാട് ജില്ലയിൽ ഇന്ന് (23-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
മതസൗഹാർദ ഘോഷയാത്ര ഇന്ന്
അകത്തേത്തറ ∙ ‘നന്മ’ സംഘടനയുടെ ക്രിസ്മസ് പുതുവത്സര പരിപാടികളുടെ ഭാഗമായി ഇന്നു വൈകിട്ട് 5നു മതസൗഹാർദ ഘോഷയാത്ര നടത്തുന്നു. താണാവിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഹേമാംബിക നഗറിൽ സമാപിക്കും. തുടർന്ന് 6നു റെയിൽവേ കോളനി അക്ഷയ കേന്ദ്രത്തിനു മുൻവശത്ത് സമാപന സമ്മേളനം നടക്കും. സെന്റ് ജോസഫ് ചർച്ച് റവ. ഫാ. ഫ്രെഡി അരിക്കാടൻ ഉദ്ഘാടനം ചെയ്യും.
ടൗൺ കാരൾ ഇന്ന്
പാലക്കാട് ∙ സുൽത്താൻപേട്ട രൂപത കെസിവൈഎം സംഘടിപ്പിക്കുന്ന ടൗൺ കാരൾ ഇന്നു നടക്കും. വൈകിട്ട് 4.30നു സെന്റ് സെബാസ്റ്റ്യൻസ് കത്തീഡ്രൽ അങ്കണത്തിൽ നിന്നാകും കാരൾ സംഘം പുറപ്പെടുക. തുടർന്നു കോർട്ട് റോഡ് വഴി മൈതാനം – സ്റ്റേഡിയം ബൈപാസ് വഴി കത്തീഡ്രൽ അങ്കണത്തിൽ സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.