ADVERTISEMENT

കാലാവസ്ഥ
സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത. 
ശബരിമല  സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

അധ്യാപക ഒഴിവ്
പട്ടാമ്പി∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് (ജൂനിയർ) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. 26നു 10.30നു കൂടിക്കാഴ്ച നടത്തുമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
കൊല്ലങ്കോട്∙ പനങ്ങാട്ടിരി ആർപിഎം ഹയർ സെക്കൻഡറി സ്കൂളിൽ ഭൂമിശാസ്ത്രം (സീനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച്ച 30ന് രാവിലെ 11 ന് .ഫോൺ. 9895232262

നിർമാണോദ്ഘാടനം ഇന്ന്
ആലത്തൂർ ∙ ബൈപ്പാസ് റോഡിന്റെ നിർമാണോദ്ഘാടനം ഇന്നു വൈകിട്ട് 4ന് ദേശീയ മൈതാനിയിൽ കെ.രാധാകൃഷ്ണൻ എംപി നിർവഹിക്കും.

കോഴ്സ് പ്രവേശനം
അയിലൂർ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ 6 മാസത്തെ കോഴ്സിനു പ്രവേശനം തുടങ്ങി. എസ്.സി/എസ്.ടി/ ഒഇസി വിഭാഗങ്ങൾക്ക് ട്യൂഷൻ ഫീസിൽ ഇളവുണ്ട്. 31ന് മുൻപ് അപേക്ഷിക്കണം. ഫോൺ: 9446748043, 8547005029.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com