കോർമോത്ത്പടി കൂട്ടായ്മ തുനിഞ്ഞിറങ്ങി; റോഡ് റെഡി
Mail This Article
കൊപ്പം ∙ ജലജീവന്‍ മിഷന്റെ പ്രവൃത്തികള്‍ മൂലം മണ്‍തിട്ടകളും കുഴികളും മൂലം വാഹനഗതാഗതം തടസ്സമായിരുന്ന അത്താണി - മടത്തിക്കുളം റോഡ് സഞ്ചാരയോഗ്യമാക്കി കോര്മോത്ത്പടി കൂട്ടായ്മ. അത്താണി മടത്തിക്കുളം റോഡിന്റെ ഇരുവശവും മണ്‍തിട്ടകളും കുഴികളും നിറഞ്ഞു കാടുമൂടി ഗ്രാമവാസികള്‍ക്കു യാത്ര ദുരിതമായിരുന്നു. ജലജീവന്‍ മിഷന്റെ പൈപ്പിടല്‍ ജോലികള്‍ക്കായി കുഴിച്ച കുഴികളും റോഡില്‍ ഉപേക്ഷിച്ചു പോയ മണ്ണും നീക്കാത്തതായിരുന്നു വാഹനഗതാഗതത്തിനു തടസ്സമായത്.
യാത്രക്കാരുടെയും നാട്ടുകാരുടെയും സഞ്ചാരത്തിനു തടസ്സമായി കിടക്കുന്ന മണ്ണും പുല്‍ക്കാടുകളും കുഴികളും യുവാക്കളുടെ കൂട്ടായ്മയായ കോര്മോത്ത്പടി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നു പഞ്ചായത്തിന്റെ അനുമതിയോടെയാണു ശുചീകരിച്ചത്. ഒന്നര കിലോമീറ്റര്‍ വരുന്ന റോഡിന്റെ ഇരുവശവും പൂര്‍ണമായും സഞ്ചാരയോഗ്യമാക്കാന്‍ രണ്ടു ദിവസത്തെ സന്നദ്ധ പ്രവര്‍ത്തനത്തില്‍ പ്രായമായവരും കുട്ടികളും യുവാക്കളും പങ്കാളികളാകുന്നുണ്ട്. കൂട്ടായ്മയുടെ ഭാരവാഹികളായ റഹ്മാന് സങ്കേതത്തില്‍, ടി.ഷിയാസ്, കെ.ജയപ്രകാശ്, എം.ടി.ഏന്തീന്‍കുട്ടി, എം.കെ.ഫഹദ് മുനീര്‍, എം.ടി.ജിഷാദ്, എം.അലി, കെ.രാകേഷ്, കെ.സലാം എന്നിവര്‍ നേതൃത്വം നല്കി.