ADVERTISEMENT

പാലക്കാട് ∙ നഗരത്തിലെങ്ങും നടപ്പാതകളുണ്ട്. എന്നാലും യാത്രക്കാർക്കു നടക്കണമെങ്കിൽ റോഡിലിറങ്ങണം. നടപ്പാതകളിൽ പകുതിയും തകർന്നതാണു കാരണം. തകർന്ന സ്ലാബുകൾക്കു മുകളിലൂടെ ചാടിയും റോഡിൽ ഇറങ്ങിയുമാണു യാത്രക്കാരുടെ നടത്തം. നൂറണി ജിഎൽപി  സ്കൂളിനു സമീപം നടപ്പാതയിൽ പകുതിയോളം ഭാഗത്ത് സ്ലാബുകളില്ല. ബിഇഎം സ്കൂളിനു സമീപത്തെ സ്ലാബുകൾ ശരിയായി സ്ഥാപിക്കാത്തതും ബുദ്ധിമുട്ടാകുന്നുണ്ട്. ഭിന്നശേഷിക്കാരും പ്രായമായവരും ഇതുവഴി നടക്കാൻ ഭയപ്പെടുകയാണ്. നടപ്പാതയിൽ തട്ടിവീഴുമോ എന്നു ഭയന്നു റോഡിലിറങ്ങിയാണു വിദ്യാർഥികളടക്കം നടക്കുന്നത്.

ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെയുള്ള നടത്തം അപകടസാധ്യത വർധിപ്പിക്കുന്നു. നഗരത്തിലെ പല നടപ്പാതകൾക്കും കൈവരികളുമില്ല.ജി.ബി റോഡ് മുതൽ ജില്ലാ ആശുപത്രിവരെയുള്ള നടപ്പാതകളും തകർന്നിട്ടുണ്ട്. ആശുപത്രി, സിനിമ തിയറ്ററുകൾ തുടങ്ങി ഒട്ടേറെ പൊതുഇടങ്ങളിലേക്കു പോകുന്ന വഴിയാണിത്. ഇതുവഴി നടക്കുമ്പോൾ ആളുകൾ തട്ടിവീഴുന്നതു പതിവാണെന്നു സമീപത്തെ കടകളിലെ ജീവനക്കാർ പറയുന്നു. 

റോബിൻസൺ റോഡിലെ നടപ്പാതയാണെങ്കിൽ വാഹനങ്ങൾ കയ്യേറിയിരിക്കുകയാണ്. കടകളിലേക്കു വരുന്ന വാഹനങ്ങളടക്കം നടപ്പാതയിൽ നിർത്തിയിടുന്നതു പതിവാണ്. ജില്ലാ ആശുപത്രിയിലേക്കു പോകാനുള്ള പ്രധാന റോഡാണിത്. വാഹനങ്ങൾ വഴിയടച്ചു നിർത്തിയിരിക്കുന്നതിനാൽ നടക്കണമെങ്കിൽ റോഡിലിറങ്ങണം. റോഡ് തകർന്നിരിക്കുന്നതിനാൽ ദിവസവും ഒട്ടേറെ അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. നടപ്പാതകൾ നവീകരിച്ചു യത്രായോഗ്യമാക്കണമെന്നാണ് ആവശ്യം.

English Summary:

Palakkad's damaged pavements endanger pedestrians. Poorly maintained walkways, especially near schools and hospitals, necessitate immediate renovation for improved safety and accessibility.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com