ADVERTISEMENT

പുതുശ്ശേരി ∙ ലോറി ബുക്കിങ് ഓഫിസിൽ അതിക്രമിച്ചു കയറി ജീവനക്കാരനെയും ഡ്രൈവറെയും മർദിച്ച കേസിൽ 4 പേർ അറസ്റ്റിൽ. കൽമണ്ഡപം സ്വദേശികളായ വടക്കുമുറി  ലാഷിം (25), ടഗോർ നഗർ  മുഹമ്മദ് അലി (26), വടക്കുമുറി ബഷീർ (25) മാങ്കാവ്  മുഹമ്മദ് ഷാറൂഖ് (23) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. 21നു രാത്രിയിലാണ് കൽമണ്ഡപം വടക്കുമുറിയിലെ ലോറി ബുക്കിങ് ഓഫിസിൽ അതിക്രമിച്ചു കയറി ഓഫിസ് സ്റ്റാഫിനെ തള്ളിയിട്ടു ഡ്രൈവർ ജൈനിമേട് സ്വദേശിയായ ഷാജഹാനെ തലയിൽ ഇരുമ്പുദണ്ഡും ഹെൽമറ്റും ഉപയോഗിച്ച് പ്രതികൾ മർദിച്ചത്. സംഭവത്തിനു തൊട്ടു മുൻപ് ഫോൺ നഷ്ടമായതുമായി ബന്ധപ്പെട്ട് ലോറി ബുക്കിങ് ഓഫിസ് ജീവനക്കാരിലൊരാളുമായി പ്രതികൾ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണു സംഘമായെത്തി ഡ്രൈവറെയും ജീവനക്കാരെയും മർദിച്ചത്. 

ജീവനക്കാരെ തള്ളിയിട്ടതു ചോദിക്കാനെത്തിയപ്പോഴാണ് ഷാജഹാനു നേരെ ആക്രമണമുണ്ടായത്. തലയിൽ അടിയേറ്റ ഷാജഹാൻ ചികിത്സയിലാണ്. ഓഫിസ് ജീവനക്കാരനു നേരിയ പരുക്കേറ്റിട്ടുണ്ട്. കസബ പൊലീസ് ഇൻസ്പെക്ടർ വി.വിജയരാജന്റെ നിർദേശപ്രകാരം കസബ എസ്ഐമാരായ എച്ച്.ഹർഷാദ്, സി.റഹ്മാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.അബുതാഹിർ, ആർ.രാജീദ്, സുനിൽ സതീഷ്, സി.പ്രശോഭ്, വി.മാർട്ടിൻ തുടങ്ങിയവരാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

English Summary:

Puthussery lorry booking office attack leads to four arrests. The accused attacked the staff and driver after a dispute, resulting in injuries and charges of attempted murder.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com