ADVERTISEMENT

ചെർപ്പുളശ്ശേരി ∙ വെള്ളിനേഴി നാണുനായർ സ്മാരക കലാകേന്ദ്രത്തിന്റെ 23–ാം വാർഷികാഘോഷത്തോടനുബന്ധിച്ച് അരങ്ങേറിയ ‘താടിയരങ്ങ്–24’ സമഗ്രമായ ആസ്വാദനാനുഭവം പകർന്നു.വെള്ളിനേഴി നാണുനായർ എന്ന യുഗപ്രഭാവനായ കലാകാരന്റെ സ്മരണയ്ക്കായാണ് താടിയരങ്ങ് സമർപ്പിച്ചത്.  ആട്ടക്കഥകളിലെ അത്യപൂർവവും ചിട്ടപ്രധാനവുമായ രംഗങ്ങളെ സമന്വയിപ്പിക്കുന്ന താടിയരങ്ങ് നാണുനായർ കലാസ്വാദകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം കൊണ്ടും സമ്പന്നമായി. കലാകേന്ദ്രം വിദ്യാർഥികളുടെ തോടയം, പുറപ്പാട് എന്നിവയ്ക്കു ശേഷം അരങ്ങേറിയ ലവണാസുരവധം, നിഴൽക്കൂത്ത്, കിരാതം എന്നീ ആട്ടക്കഥകളിൽ ചുവന്ന താടിവേഷത്തിലെ പ്രഗത്ഭരായ കലാകാരൻമാർ വേഷമിട്ടു. 

വൈകിട്ട് കേളിയോടെയാണു താടിയരങ്ങിന്റെ അരങ്ങുണർന്നത്. സാംസ്കാരിക സമ്മേളനം വി.കെ.ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. കലാകേന്ദ്രം പ്രസിഡന്റ് ഡോ.വെള്ളിനേഴി അച്യുതൻകുട്ടി അധ്യക്ഷനായി.വെള്ളിനേഴി നാണുനായരുടെ പത്നി മേലേതിൽ പാറുക്കുട്ടിഅമ്മ, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ (മാർഗി) എന്നിവർ മുഖ്യാതിഥികളായി. വെള്ളിനേഴി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഒ.വിജയകുമാർ മുഖ്യാതിഥിയെ പൊന്നാട അണിയിച്ചു.

വെളളിനേഴി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.അനിൽകുമാർ, മുൻ പഞ്ചായത്തംഗം പി.സ്വാമിനാഥൻ, സമന്വയ സാംസ്കാരിക വേദി പ്രസിഡന്റ് പി.എം.പ്രേംജിത്ത്, കലാകേന്ദ്രം സെക്രട്ടറി സി.ഉണ്ണിക്കൃഷ്ണൻ, ട്രഷറർ ഡോ.വി.ഗോപാലകൃഷ്ണൻ, വി.രാമകൃഷ്ണൻ, വി.എൻ.പ്രസാദ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ മൺമറഞ്ഞ കലാകാരന്മാരായ വാഴേങ്കട വിജയൻ, കലാമണ്ഡലം കേശവദേവ്, കലാമണ്ഡലം കേശവൻ നമ്പീശൻ, സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി, കൊട്ടാരക്കര ഭദ്ര, ആർ.എൽ.വി.രഘുനാഥൻ, കലാനിലയം വിജയൻ, ആയാംകുടി കുട്ടപ്പമാരാർ, ഏരൂർ ശശി എന്നിവരെ അനുസ്മരിച്ചു.

English Summary:

Thaadiyarang-24: A spectacular Attakatha performance celebrated the 23rd anniversary of Vellinezhi Nanunayar Smaraka Kalakendra, honoring the legendary artist's legacy. The event showcased rare and meticulously choreographed scenes, engaging both dedicated art enthusiasts and the general public.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com