ADVERTISEMENT

പൂർണ ഗതാഗത നിയന്ത്രണം; പുതുപ്പരിയാരം ∙ മുട്ടിക്കുളങ്ങര മുതൽ കമ്പവരെ റോഡ് പ്രവൃത്തികൾ ആരംഭിച്ചതിനാലും ഈ പ്രവൃത്തികൾ 29 വരെ തുടരുന്നതിനാലും ഇതുവഴി വാഹനങ്ങൾക്കു പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എൻജിനീയർ അറിയിച്ചു.

ഗതാഗത നിയന്ത്രണം
ഷൊർണൂർ ∙ ഷൊർണൂർ–കവളപ്പാറ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ 24 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വിഭാഗം അസി.എൻജിനീയർ അറിയിച്ചു.

കെജിഎംഒഎ മത്സരങ്ങൾ 29ന്
പാലക്കാട് ∙ കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) സംഘടിപ്പിക്കുന്ന മെഡിഐക്യുവിന്റെ ഏഴാമത് സീസൺ പ്രാഥമിക മത്സരങ്ങൾ 29നു രാവിലെ 9 മുതൽ ഐഎംഎ ഹാളിൽ നടക്കും. ഓരോ ജില്ലയിലെയും പ്രാഥമിക മത്സരങ്ങളിൽ വിജയികളാകുന്ന ടീമിനു 2025 ജനുവരി 18നു കുമരകത്ത് നടക്കുന്ന മെഗാ ഫൈനലിൽ പങ്കെടുക്കാം. റജിസ്ട്രേഷനു ഫോൺ: 8590913590.

കാർഷിക കുളം;അപേക്ഷ ക്ഷണിച്ചു
തൃത്താല ∙ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി മാനദണ്ഡങ്ങൾക്കു വിധേയമായി കാർഷിക കുളം സൗജന്യമായി നിർമിച്ചു നൽകും. താൽപര്യമുള്ളവർ തൃത്താല പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 9645342668.

ഓഫിസ് അറ്റൻഡ് ഒഴിവ്
കൂറ്റനാട് ∙ വട്ടേനാട് ജിവിഎച്ച്എസ്എസ്സിൽ വിഎച്ച്എസ്ഇ വിഭാഗത്തിലേക്ക് ഓഫിസ് അറ്റൻഡ് ഒഴിവുണ്ട്. ഏഴാം ക്ലാസ് പാസ് ആണ് വിദ്യാഭ്യാസ യോഗ്യത. കൂടിക്കാഴ്ചയ്ക്ക് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 31 രാവിലെ 11ന് ഹാജരാകണം.

താലൂക്ക് തല ഓപ്പൺ ചെസ് ടൂർണമെന്റ്
പട്ടാമ്പി ∙ പട്ടാമ്പി ചെസ് ക്ലബ് താലൂക്ക് തലത്തിൽ അണ്ടർ 15, 11, 9 വിഭാഗങ്ങൾക്ക് ചെസ് മത്സരം നടത്തും. 28ന് രാവിലെ 9.30 പട്ടാമ്പി ജിഎംഎൽപി സ്കൂളിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നവർ നേരത്തെ വാട്സാപ് വഴി പേരുകൾ നൽകണം വിജയികൾക്ക് ട്രോഫികൾ സമ്മാനമായി നൽകും. ആദ്യം ലഭിക്കുന്ന 40 പേർക്കാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം. പ്രവേശനഫീസ് 150 രൂപ ഗൂഗിൾ പേ ചെയ്യണം. ഫോൺ. പിസിസി പ്രസിഡന്റ് ഫോൺ. 9496351944.

നിക്ഷിപ്ത വനം: വിജ്ഞാപനംപ്രസിദ്ധപ്പെടുത്തി
പാലക്കാട് ∙ മണ്ണാർക്കാട് താലൂക്കിലെ പാലക്കയം, കരിമ്പ (2) വില്ലേജുകളിലെ കാഞ്ഞിക്കുളം മലവാരത്തിലുൾപ്പെട്ട 235 ഹെക്‌ടർ സ്ഥലം പാലക്കാട് നിക്ഷിപ്‌ത വനം കൺസർവേറ്ററുടെ നോട്ടിഫിക്കേഷൻ പ്രകാരം നിക്ഷിപ്ത വനമായി വിജ്ഞാപനം ചെയ്‌തിരുന്നു. പ്രസ്‌തുത വിവരം ബന്ധപ്പെട്ട ഫോറസ്റ്റ് ട്രിബ്യൂണൽ, സർവേ ഓഫിസ്, വില്ലേജ് ഓഫിസുകൾ, പഞ്ചായത്ത് ഓഫിസുകൾ, ഫോറസ്റ്റ് റേഞ്ച് ഓഫിസുകൾ, പാലക്കാട് നിക്ഷിപ്ത വനപാലകന്റെ ഓഫിസ് എന്നിവിടങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് മണ്ണാർക്കാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അറിയിച്ചു.

ഗവ.ഐടിഐയിൽ  ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
അഗളി ∙ അട്ടപ്പാടി ഗവ.ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് മോട്ടർ വെഹിക്കിൾ) ഈഴവ സംവരണം, ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഡീസൽ) തസ്തികകളിൽ ഒഴിവുണ്ട്.കൂടിക്കാഴ്ച 28 രാവിലെ 10.30ന്. ഫോൺ: 9496292419.

ഡിഗ്രി നാലാം സെമസ്റ്റർ സീറ്റ്‌
മണ്ണാർക്കാട് ∙ നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎ, ബിഎസ്‌‌സി, ബി.കോം, ബിസിഎ എന്നീ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 9447942455.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com