പാലക്കാട് ജില്ലയിൽ ഇന്ന് (27-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
∙ കുത്തനൂർ കോതമംഗലം കുറുംബ ഭഗവതി ക്ഷേത്രം: താലപ്പൊലി ഉത്സവം, പൂജകൾ.6.00, ചെണ്ടമേളം സഹിതം ദീപാരാധന.5.30, ഭഗവതി സേവ.7.00, ഓട്ടൻതുള്ളൽ.7.15, തൃത്തായമ്പക.9..45.
∙ കൊട്ടേക്കാട് വടക്കേത്തറ ഏമൂർ ഭഗവതി ക്ഷേത്രസമിതിയുടെ നേതൃത്വത്തിൽ ജീവിതശൈലീ രോഗ നിയന്ത്രണ ബോധവൽക്കരണ ക്ലാസ്: കൊട്ടേക്കാട് കാളിപ്പാറ വികെഎൻഎംയുപി സ്കൂൾ.10.30 മുതൽ 12.30 വരെ.
∙ പാലക്കാട് കൊപ്പം ലക്ഷ്മിനാരായണ ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം.6.30.
∙ കരിങ്കരപ്പുള്ളി പുളിയൽ ഭഗവതി ക്ഷേത്രം: ദേവി നാരായണീയ പാരായണം.9.00, ചുറ്റുവിളക്ക്.5.00, നാടൻപാട്ട്.7.00.
പൂർവ വിദ്യാർഥി സംഗമം നാളെ
പുതുക്കോട്∙ സർവജന ഹൈസ്കൂൾ 1980–81 ബാച്ചിന്റെ പൂർവ വിദ്യാർഥി സംഗമം നാളെ രാവിലെ 10.30നു സ്കൂളിൽ നടക്കും. മുൻകാല അധ്യാപകരെ ആദരിക്കലും ഉണ്ടാകും. എല്ലാ പൂർവ വിദ്യാർഥികളും പങ്കെടുക്കണമെന്നു സംഘാടകർ അറിയിച്ചു. ഫോൺ: 9947601853.
മണ്ഡലവിളക്ക് ഉത്സവം ഇന്ന് ആഘോഷിക്കും
കൊല്ലങ്കോട് ∙ വി.പി തറ ഭദ്രകാളി കറുപ്പസ്വാമി ക്ഷേത്രത്തിലെ മണ്ഡലവിളക്ക് ഉത്സവം ഇന്ന് ആഘോഷിക്കും. ഉത്സവത്തോടനുബന്ധിച്ചു ഗണപതിഹോമം, ഗോപൂജ, ഗജപൂജ എന്നിവ രാവിലെ നടക്കും. എട്ടര മുതൽ രുദ്രജപം, പാണ്ടിമേളം, നാഗസ്വരത്തോടെ ശീവേലി എന്നിവയും 10.30 മുതൽ പാണ്ടിമേളത്തോടെ ക്ഷേത്രാങ്കണത്തിൽ ശീവേലിയും നടക്കും. തുടർന്നു മഹാഭിഷേകം, ദീപാരാധന, പ്രസാദ വിതരണം എന്നിവ ഉണ്ടാകും. വൈകിട്ടു നാലിനു വാദ്യാകമ്പടിയോടെ ഊട്ടറ റെയിൽവേ സ്റ്റേഷനിലെ സിദ്ധിവിനായക ക്ഷേത്രത്തിലേക്കു പുറപ്പെടും. അവിടെ നിന്നു വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ ദേവീദേവന്മാരുടെ എഴുന്നള്ളത്തിനെ ദേശത്തിലെ പ്രവേശന കവാടത്തിൽ വച്ചു താലപ്പൊലിയേന്തിയ ബാലികമാർ സ്വീകരിച്ചു ക്ഷേത്രത്തിലേക്ക് ആനയിക്കും. തുടർന്നു രാത്രി 9.30 മുതൽ ക്ഷേത്രാങ്കണത്തിൽ പഞ്ചവാദ്യവും 10.30 മുതൽ നാഗസ്വരത്തോടെ ദീപാരാധന എന്നിവയും ഉണ്ടാകും.
ഊട്ടറ അയ്യപ്പൻ വിളക്ക് നാളെ
കൊല്ലങ്കോട് ∙ ഊട്ടറ അയ്യപ്പൻവിളക്ക് ഉത്സവം നാളെ ആഘോഷിക്കും. ഉത്സവത്തോടനുബന്ധിച്ചു ഗണപതി ഹോമം, ലക്ഷാർച്ചന, കലശപൂജ, ശീവേലി, കലശാഭിഷേകം, കളഭാഭിഷേകം എന്നിവയും 10 മുതൽ 2 വരെ പ്രസാദ ഊട്ടും ഉണ്ടാകും. വൈകിട്ടു കൊല്ലങ്കോട് മുതലിയാർകുളം ഗണപതി ക്ഷേത്രത്തിൽ നിന്നു പഞ്ചവാദ്യത്തോടെ പാലക്കൊമ്പ് എഴുന്നള്ളത്ത് ആരംഭിക്കും. ദീപാരാധന, അയ്യപ്പൻപാട്ട് എന്നിവയും ഉണ്ടാകും. ഉത്സവത്തിന്റെ ഭാഗമായി ഇന്നു വൈകിട്ട് ഏഴിനു നാടൻപാട്ട് ഉണ്ടാകും.
ഊട്ടുകുളങ്ങര ചാന്തഭിഷേക ഉത്സവം 30ന്
പെരുവെമ്പ് ∙ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ചാന്തഭിഷേക ഉത്സവം 30ന് ആഘോഷിക്കും. ഉത്സവത്തോടനുബന്ധിച്ച് ഇന്നു വൈകിട്ടു നിറമാല വിളക്ക്, പഞ്ചാരിമേളം, ഇടയ്ക്ക പ്രദക്ഷിണം, ദീപാരാധന എന്നിവ ഉണ്ടാകും. നാളെ നിറമാല വിളക്ക് ഉഷഃപൂജ, ഓട്ടൻതുള്ളൽ, ചാക്യാർക്കൂത്ത്, നിറമാല വിളക്ക്, സംഗീതക്കച്ചേരി, ഇടയ്ക്ക പ്രദക്ഷിണം എന്നിവ ഉണ്ടാകും.
മണ്ഡല ഒടുവ് വിളക്കാഘോഷം ഇന്ന്
പാലക്കാട് ∙ വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ മണ്ഡല ഒടുവ് വിളക്കാഘോഷം ഇന്നു നടക്കും. രാവിലെ പൂജ, 101 ഈടുവെടി ചടങ്ങുകൾക്കു ശേഷം വൈകിട്ട് 5.30നു മേളം, 6.45നു നാദസ്വര കച്ചേരി, രാത്രി 8ന് ഇരട്ടത്തായമ്പക, 10നു ചെണ്ട, മദ്ദളം, കൊമ്പ്, കുഴൽപറ്റ്, 10.30നു ഭഗവതി എഴുന്നള്ളത്ത് പുറപ്പാടു നടക്കും. 12നു പഞ്ചവാദ്യസഹിതമുള്ള എഴുന്നള്ളത്തോടെ ആഘോഷത്തിനു സമാപനമാകും. ക്ഷേത്രത്തിലെ വാദ്യ കലാ, കായിക സാംസ്കാരിക കൂട്ടായ്മ നാന്ദകത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 9.30നു നടക്കും. തായമ്പക, മേളം, ഇടയ്ക്ക, വയലിൻ, കണ്യാർകളി, യോഗ, കരാട്ടെ, യോഗാ ഡാൻസ്, വായ്പാട്ട്, കീ ബോർഡ് ക്ലാസുകളിൽ ചേരാൻ താൽപര്യമുള്ളവർ 9446496857, 9446476051 ഫോൺ നമ്പറുകളിൽ റജിസ്റ്റർ ചെയ്യണം.