ADVERTISEMENT

പട്ടാമ്പി ∙ റോഡരികിലെ വെള്ളക്കെട്ടും മാലിന്യക്കൂമ്പാരവും നീക്കം ചെയ്ത് പൂച്ചട്ടികൾ സ്ഥാപിച്ച് സൗന്ദര്യവൽക്കരിച്ചു. വല്ലപ്പുഴ കുറുവട്ടൂർ - മുണ്ടക്കോട്ടുകുറുശി റോഡിൽ വെള്ളംകെട്ടി നിന്ന ഭാഗത്താണു മാലിന്യം നീക്കം ചെയ്ത് കോൺക്രീറ്റ് ചെയ്ത് പൂച്ചട്ടികൾ സ്ഥാപിച്ചത്. സ്കൂളിലേക്കും മദ്രസയിലേക്കും പള്ളിയിലേക്കും ഹോമിയോ ഡിസ്പൻസറിയിലേക്കും പോകുന്ന വഴിയാണ് ശുചീകരിച്ചത്. നവീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് അംഗം ബിന്ദു സന്തോഷ്, സി.ടി. യൂസഫ്, നൗഫൽ വട്ടപ്പറമ്പിൽ, കെ. ഹാഫിസ്,  ജാഫർ വാളക്കോട്ടിൽ, എ.സന്തോഷ്, മുനീർ ആലിക്കൽ, ഉണ്ണീൻകുട്ടി വട്ടപ്പറമ്പിൽ, ഇബ്രാഹിം താഴത്തേതിൽ, ടി.മുഹമ്മദാലി എന്നിവർ നേതൃത്വം നൽകി

English Summary:

Pattambi road improvements have transformed a previously waterlogged and littered area. The community-led initiative cleaned the road, added concrete, and planted flowers near a school, madrasa, mosque, and dispensary.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com