സ്വരലയ കലാമണ്ഡലം രാമൻകുട്ടിനായർ പുരസ്കാരം നിലമ്പൂർ ആയിഷയ്ക്കു സമർപ്പിച്ചു
Mail This Article
പാലക്കാട് ∙ കലാമണ്ഡലം രാമൻകുട്ടിനായരുടെ സ്മരണയ്ക്കായി, സാംസ്കാരിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള വാർഷിക പുരസ്കാരമായി സ്വരലയ ഏർപ്പെടുത്തിയ സ്വരലയ കലാമണ്ഡലം രാമൻകുട്ടിനായർ പുരസ്‌കാരം–2024 മുതിർന്ന നാടകനടി നിലമ്പൂർ ആയിഷയ്ക്കു സമർപ്പിച്ചു. കെ.പ്രേംകുമാർ എംഎൽഎ പുരസ്കാരം സമ്മാനിച്ചു. തന്റെ തൊണ്ണൂറാമത്തെ വയസ്സിലും അഭിനയിക്കാൻ കൊതിപ്പിക്കും വിധം ഊർജ്ജം നൽകുന്നതാണ് ഈ പുരസ്കാരമെന്നു നിലമ്പൂർ ആയിഷ പറഞ്ഞു. സ്വരലയ സെക്രട്ടറി ടി.ആർ.അജയൻ, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, സ്വരലയ വൈസ്പ്രസിഡന്റ് കെ.വിജയൻ, അപ്പുക്കുട്ടൻ സ്വരലയം, എൻ.വി.ശ്രീകാന്ത്, കെ.രജീഷ്, ബഷീർ ചുങ്കത്തറ എന്നിവർ പങ്കെടുത്തു. മട്ടന്നൂർ ശങ്കരൻകുട്ടി പുരസ്കാര സമർപ്പണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സ്വരലയ പ്രസിഡന്റ് എൻ.എൻ.കൃഷ്ണദാസ് അധ്യക്ഷനായി.