പാലക്കാട് ജില്ലയിൽ ഇന്ന് (31-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക ഒഴിവ്
മുക്കാലി അട്ടപ്പാടി എംആർഎസിൽ എച്ച്എസ്എസ്ടി (ഗണിതം) ഒഴിവുണ്ട്. കൂടിക്കാഴ്ച 3നു രാവിലെ 11.30ന്.
മങ്കര ∙ ജിഎച്ച്എസ്എസിൽ എച്ച്എസ്ടി മലയാളം, ഫിസിക്കൽ എജ്യുക്കേഷൻ തസ്തികകളിൽ ഒഴിവ്. ജനുവരി 3നു രാവിലെ 11നു കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം.
ജോലി ഒഴിവ്
കുഴൽമന്ദം∙ ഗവ. മോഡൽ റസിഡൻഷ്യൽ പോളിടെക്‌നിക് കോളജിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ഡെമോൺസ്‌ട്രേറ്റർ, ട്രേഡ്‌സ്മാൻ, കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ഡെമോൺസ്‌ട്രേറ്റർ എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവുകളുണ്ട്. ഡെമോൺസ്‌ട്രേറ്റർ തസ്തികയ്ക്കു സിവിൽ / കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ഒന്നാം ക്ലാസോടെ ത്രിവത്സര ഡിപ്ലോമയും ട്രേഡ്സ്മാൻ തസ്തികയ്ക്ക് ഐടിഐ ഡ്രാഫ്ട്മാൻ /സർവേയർ എന്നിങ്ങനെയാണ് കുറഞ്ഞ യോഗ്യത. ജനുവരി മൂന്നിന് രാവിലെ ഒൻപതിനു സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ കൂടിക്കാഴ്ചയ്ക്ക് എത്തേണ്ടതാണ്. 8547005086, 04922 272900.