പാലക്കാട് ജില്ലയിൽ ഇന്ന് (01-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
അപേക്ഷ ക്ഷണിച്ചു; കല്ലേപ്പുള്ളി ∙ ഐഎച്ച്ആർഡിയുടെ മലമ്പുഴ അപ്ലൈഡ് സയൻസ് കോളജിൽ താഴെ പറയുന്ന ഗവ. അംഗീകൃത ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഡേറ്റ എൻട്രി ടെക്‌നിക്സ് ആൻഡ് ഓഫിസ് ഓട്ടമേഷൻ (ഡിഡിറ്റിഒഎ) യോഗ്യത: എസ്എസ്എൽസി, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിസിഎ) പ്ലസ്ടു.പൂരിപ്പിച്ച അപേക്ഷകൾ 150 രൂപ റജിസ്ട്രേഷൻ ഫീസ് സഹിതം (എസ്‌സി, എസ്ടി–100) കൊട്ടേക്കാട് പ്രവർത്തിക്കുന്ന മരുതറോഡ് ഫാമിലി ഹെൽത്ത് സെന്ററിന്റെ സമീപമുള്ള ചെമ്മൻകാട് ക്യാംപസിലെ കോളജ് ഓഫിസിൽ സമർപ്പിക്കണം. അപേക്ഷാഫോം www.ihrd.ac.inഎന്ന വെബ്സൈറ്റിൽ ലഭ്യമാണ്. എസ്‌സി, എസ്ടി, ഒഇസി വിഭാഗത്തിന് ഫീസിളവുണ്ട്. 0491-2530010.
∙ ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്നും നാളെയും കൂടി.
മെഡിക്കൽ ക്യാംപ് 3ന്
കല്ലടിക്കോട്∙ കാഞ്ഞിക്കുളം ഐജെ മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് 3ന് രാവിലെ 10.30 മുതൽ നടക്കും. ജനറൽ മെഡിസിൻ പി.ലളിത്കുമാർ, യൂറോളജി ഡോ. ശങ്കർ റാം, ഓർത്തോ വിഭാഗം മാത്യു പനക്കാത്തോട്ടം എന്നിവർ പങ്കെടുക്കും. സൗജന്യമായും പ്രത്യേക കിഴിവിലും വിവിധ പരിശോധനകൾക്ക് അവസരം ലഭിക്കും. 9539431020.
അധ്യാപക ഒഴിവ്
അലനല്ലൂർ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് ( ജൂനിയർ ) അധ്യാപക തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 3 ന് രാവിലെ 11 ന് സ്കൂൾ ഓഫിസിൽ നടക്കും.
അഭിമുഖം മൂന്നിന്
തെങ്കര∙ ഗവ. ഹൈസ്കൂളിൽ യുപിഎസ്ടി ലീവ് വേക്കൻസിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു . അഭിമുഖം മൂന്നിന് രാവിലെ 10.30 നു സ്കൂളിൽ നടത്തും.
പ്രവേശനം തുടങ്ങി
അയിലൂർ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ 6 മാസത്തെ കോഴ്സിനു പ്രവേശനം തുടങ്ങി. എസ്‌സി/എസ്ടി/ ഒഇസി വിഭാഗങ്ങൾക്കു ട്യൂഷൻ ഫീസിൽ ഇളവുണ്ട്. 15നു മുൻപ് അപേക്ഷിക്കണം. ഫോൺ: 9446829201.