ADVERTISEMENT

ഊട്ടി ∙ മഞ്ചൂരിനു സമീപമുള്ള എടക്കാട് സത്യമൂർത്തി നഗറിലെ സതീഷ് (32) കൊല്ലപ്പെട്ടത് കരടിയുടെ ആക്രമണത്തിൽ എന്ന് സ്ഥിരീകരണം. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. തേയിലത്തോട്ടത്തിലെ ജോലി കഴിഞ്ഞ യുവാവ് അടുത്തുള്ള കാട്ടിലേക്കു പോയതായിരുന്നു. തിരിച്ചെത്താതിനെ തുടർന്ന് സഹതൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ് രക്തംവാർന്ന നിലയിൽ ചലനമറ്റ് കിടക്കുന്ന സതീഷിനെ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിലാണ് ആക്രമണം നടത്തിയത് കരടിയെന്ന് സ്ഥിരീകരിച്ചത്. തലയിലും മുഖത്തും കരടിയുടെ കടിയേറ്റിരുന്നു.

എടക്കാട് ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കരടിയെ പിടിക്കാൻ കൂട് സ്ഥാപിച്ചു. വനംവകുപ്പ് നിരീക്ഷണം തുടരുകയാണ്. മഞ്ചൂരിലും സമീപപ്രദേശങ്ങളിലും കരടി എത്തുന്നതും അവിടുത്തെ സ്കൂളിന്റെ ഉച്ചഭക്ഷണശാല തകർക്കുന്നതും അരി, എണ്ണ, പലവ്യഞ്ജനങ്ങൾ തുടങ്ങിയ അകത്താക്കുന്നതും പതിവായിരുന്നു. കർഷകത്തൊഴിലാളിയായ യുവാവ് കൊല്ലപ്പെട്ടത് ജനങ്ങളെ ഭീതിയിലാക്കി. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിനു സർക്കാർ സഹായമായ 10 ലക്ഷം രൂപ നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു. 50,000 രൂപ ഇന്നലെ കൈമാറി.

English Summary:

Ooty bear attack claims the life of a tea estate worker. Satheesh, 32, was found dead near Manjoor after a fatal encounter with a bear, prompting protests and a trap being set by forest officials.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com