ADVERTISEMENT

കൊടുമൺ ∙ പഞ്ചായത്തിലെ ആധുനിക സ്റ്റേഡിയം മാസങ്ങൾക്കുള്ളിൽ കായിക പ്രേമികൾക്കായി തുറന്ന് കൊടുക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. നിർമാണം പുരോഗമിക്കുന്ന സ്റ്റേഡിയം സന്ദർശിക്കുകയായിരുന്നു മന്ത്രി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കേരളത്തിലെ പ്രധാന സ്റ്റേഡിയങ്ങളിൽ ഒന്നാണിത്. സമയബന്ധിതമായി പൂർത്തീകരിച്ചു എന്ന പ്രത്യേകതയും സ്റ്റേഡിയത്തിന് ഉണ്ട്.

ജില്ലാ ആസ്ഥാനത്ത് ആധുനിക രീതിയിലുള്ള സ്റ്റേഡിയം നിർമിക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിച്ചിട്ടില്ല. അതിനായുള്ള തുക മാറ്റി വച്ചിട്ടുണ്ട്. അവിടെ സ്റ്റേഡിയം നിർമാണം പൂർത്തിയാക്കുന്നതു വരെ ജില്ലയിലെ പ്രധാന കായിക പരിപാടികൾ ഇവിടെ നടത്തണം. ഇഎംഎസ് സ്പോർട്സ് അക്കാദമിയുടെ പരിശീലന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ചിറ്റയം ഗോപകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. വീണാ ജോർജ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ്, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, അക്കാദമി പ്രസിഡന്റ് എ.എൻ. സലിം, ജില്ലാ പഞ്ചായത്തംഗം ആർ.ബി. രാജീവ്കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സി. പ്രകാശ്, എം.ആർ.എസ് ഉണ്ണിത്താൻ, ബിജി സി. ജോർജ്, എ. വിപിൻ കുമാർ, കെ.കെ. അശോക്‌കുമാർ, സി.ജി. മോഹനൻ, ഡി. സുജിത്ത്, ബിനോയ് സി. ജോർജ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com