ADVERTISEMENT

പത്തനംതിട്ട ∙ പി.പി.മത്തായിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ സമ്മതം അറിയിച്ചുള്ള സർക്കാർ തീരുമാനം മത്തായിയുടെ ഭാര്യ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തീരുമാനം മുന്നിൽ കണ്ടും ജനകീയ സമരത്തിന്റെ വിജയവുമാണെന്ന് ആന്റോ ആന്റണി എംപി.  മത്തായിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിസിസി കലക്ടറേറ്റ് പടിക്കൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിസിസി പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.ശിവദാസൻ നായർ, പഴകുളം മധു, കെപിസിസി അംഗങ്ങളായ മാലേത്ത് സരളാദേവി, തോപ്പിൽ ഗോപകുമാർ, ഐഎൻ‌ടിയുസി ജില്ലാ പ്രസിഡന്റ് എ.ഷംസുദ്ദീൻ, ഡിസിസി ഭാരവാഹികളായ എ.സുരേഷ്‌കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, റിങ്കു ചെറിയാൻ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൽ സലാം എന്നിവർ പ്രസംഗിച്ചു. സമരത്തിൽ പി.പി.മത്തായിയുടെ അമ്മ, ഭാര്യ, മകൾ എന്നിവരും പങ്കെടുത്തു.ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം കെപിസിസി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. നിരപരാധിയായ മത്തായിയുടെ കുടുംബത്തിന്റെ കണ്ണീരിൽ പിണറായി ഭരണം വെന്തു വെണ്ണീറാകുമെന്ന് അദ്ദേഹം പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com