ADVERTISEMENT

പത്തനംതിട്ട∙ വോട്ട് ചെയ്യാനായി ആന്റോ ആന്റണി എംപിയും  ബൂത്ത് സന്ദർശിക്കാനായി എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജും കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ  എത്തിയത് മുന്നിലും പിന്നിലുമായാണ്.ആന്റോ ആന്റണി കാറിൽ നിന്ന് ഇറങ്ങുന്നത് കണ്ട് വീണാ ജോർജ് ഓടി എത്തി കൈകൂപ്പി. ‘‘ എന്നെ മറക്കല്ലേ... ഒരു വോട്ട് എങ്കിലും എനിക്കു തരുമെന്ന് വിശ്വസിക്കട്ടേ..’’ അവർ ചോദിച്ചു. ഞങ്ങളുടെ വോട്ട് യുഡിഎഫിനാ... അത് ശിവദാസൻ നായർക്കുള്ളതാ...’’ ആന്റോ തിരിച്ചു പറഞ്ഞപ്പോൾ കൂട്ടച്ചിരിയായി. ആന്റോ ചോദിച്ചു. ‘‘ അപകടം ഉണ്ടായതായി കേട്ടു. എങ്ങനെയുണ്ടിപ്പോൾ.’’ നല്ല വേദന ഉണ്ടെന്നു വീണയും മറുപടി പറഞ്ഞു.പിന്നെ വോട്ട് ചെയ്യാനായി  ആന്റോയും കുടുംബവും 231ാം നമ്പർ ബൂത്തിലേക്ക് കയറി. വീണ സ്കൂളിലെ ബൂത്തിന് ഉള്ളിലേക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com