ADVERTISEMENT

അടൂർ ∙ പന്തളം നഗരസഭ, തുമ്പമൺ, പന്തളം തെക്കേക്കര, കൊടുമൺ, അടൂർ നഗരസഭ, പള്ളിക്കൽ, കടമ്പനാട്, ഏറത്ത്, ഏഴംകുളം എന്നീ തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന അടൂർ മണ്ഡലത്തിൽ കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനു ശേഷം നടന്ന ഇപ്പോഴത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 10,099 വോട്ടാണ് കൂടിയത്. എന്നാൽ എൽഡിഎഫിന് വർധിച്ചത് 1119 വോട്ടു മാത്രം. അതേ സമയം ബിജെപിക്ക് 8606 വോട്ടു കുറയുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫിന് 53,551 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിന് കിട്ടിയത് 65,450 വോട്ടാണ്. ബിജെപി നേടിയത് 32,586 വോട്ടും. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 63,650 വോട്ടും എൽഡിഎഫിന് 66,569 വോട്ടും ബിജെപിക്ക് 23,980 വോട്ടുമാണ് കിട്ടിയത്.

തദ്ദേശ–നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കണക്കുകൾ നഗരസഭാ–പഞ്ചായത്ത് തിരിച്ച്

∙ പന്തളം നഗരസഭ

ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി 9940 വോട്ടു നേടിയപ്പോൾ ഇപ്പോഴത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയത് 6089 വോട്ടാണ്. 3851 വോട്ടിന്റെ കുറവുണ്ടായി. ഇവിടെ എൽഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ 7810 വോട്ടു കിട്ടിയപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ അത് 9839 ആയി ഉയർത്തി. 2029 വോട്ടിന്റെ വർധന. യുഡിഎഫിന് തദ്ദേശ തിര‍ഞ്ഞെടുപ്പിൽ കിട്ടിയ 4930 വോട്ട് നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ 8390 ഉയർന്നു. 3460 വോട്ടു കൂടുതൽ ലഭിച്ചു.

∙ തുമ്പമൺ

യുഡിഎഫ് ഭരിക്കുന്ന തുമ്പമൺ പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനെക്കാൾ കുറവായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികൾക്കും ലഭിച്ച വോട്ടുകൾ. യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിൽ 2930 വോട്ടു നേടിയപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ അത് 2271 ആയി താണു. 659 വോട്ടിന്റെ കുറവ്. എൽഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ 1859 വോട്ട് കിട്ടിയപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ അത് 1674 ആയി കുറഞ്ഞു. 185 വോട്ടിന്റെ കുറവ് സംഭവിച്ചു. ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ 1510 കിട്ടിയ സ്ഥാനത്ത് നിയമസഭയിൽ ലഭിച്ചത് 585 വോട്ടാണ്. 925 വോട്ട് കുറഞ്ഞു.

∙ പന്തളം തെക്കേക്കര

എൽഡിഎഫ് ഭരിക്കുന്ന പന്തളം തെക്കേക്കര പഞ്ചായത്തിൽ എൽഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ 4903 വോട്ടുകൾ കിട്ടിയപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ അത് 4703 ആയി കുറഞ്ഞു. 200 വോട്ടു കുറഞ്ഞു. യുഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ 3010 കിട്ടിയ സ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 3832 ആയി ഉയർത്തി. 822 വോട്ട് കൂടുതൽ ലഭിച്ചു. ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ 3533 വോട്ടു ലഭിച്ചപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ അത് 2698 ആയി കുറഞ്ഞു. 835 വോട്ടിന്റെ കുറവ്.

∙ കൊടുമൺ

എൽഡിഎഫ് ഭരിക്കുന്ന കൊടുമൺ പഞ്ചായത്തിൽ എൽഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ 8292 വോട്ടു ലഭിച്ചപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ അത് 8086 ആയി കുറഞ്ഞു. 206 വോട്ടിന്റെ കുറവ്. യുഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ 7288 വോട്ടു കിട്ടിയപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ അത് 6802 ആയി താണു. 486 വോട്ടിന്റെ കുറവ്. ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ 1692 വോട്ടു കിട്ടിയ സ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ അത് 2126 ആയി ഉയർന്നു. 434 വോട്ടു കൂടുതൽ നേടി.

∙ അടൂർ നഗരസഭ

എൽഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ 7536 വോട്ട് ലഭിച്ചിടത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയത് 6419 വോട്ട്. 1117 വോട്ടിന്റെ കുറവുണ്ടായി. യുഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ 7211 വോട്ട് നേടിയ സ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 7991 ആയി വർധിപ്പിച്ചു. 780 വോട്ട് കൂടുതൽ നേടി. ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിൽ 2345 വോട്ട് പിടിച്ചപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 2071 ആയി കുറഞ്ഞു. 274 വോട്ടാണ് നഷ്ടമായത്.

∙ പള്ളിക്കൽ

എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ എൽഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ 12690 വോട്ട് നേടിയപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ അത് 12078 ആയി കുറഞ്ഞു. 612 വോട്ടിന്റെ കുറവ്. യുഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ 9285 വോട്ട് കിട്ടിയിടത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 10160 ആയി ഉയർത്തി. 875 വോട്ടു കൂടുതൽ നേടി. ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിൽ 4028 വോട്ടു നേടിയപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 3176 വോട്ടാണ് കിട്ടിയത്. 852 വോട്ടിന്റെ കുറവ്.

∙ കടമ്പനാട്

എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ എൽഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ 7718 വോട്ട് കിട്ടിയപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 7340 വോട്ട്. 378 വോട്ടിന്റെ കുറവ്. യുഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ 6215 വോട്ട് നേടിയ സ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 7130 ആയി ഉയർന്നു. 915 വോട്ടിന്റെ കൂടുതൽ. ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിൽ 2589 വോട്ട് നേടിയപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 1808 വോട്ടാണ്. 781 വോട്ടിന്റെ കുറവ്.

∙ ഏറത്ത്

എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ എൽഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ 5919 വോട്ടു നേടിയപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 5431 ആയി കുറഞ്ഞു. 488 വോട്ടാണ് കുറഞ്ഞത്. യുഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ 5015 വോട്ടു ലഭിച്ചപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 6597 ആയി ഉയർന്നു. 1582 വോട്ടിന്റെ വർധന. ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ 3644 വോട്ട് കിട്ടിയപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 2284 ആയി താണു. 1360 വോട്ടിന്റെ കുറവ്.

∙ ഏഴംകുളം

എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ എൽഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ 8723 വോട്ടു കിട്ടിയപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 8388 ആയി കുറഞ്ഞു. 335 വോട്ടിന്റെ കുറവ്. യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിൽ 7667 വോട്ടു നേടിയ സ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 8315 വോട്ടാണ് ലഭിച്ചത്. 648 വോട്ടിന്റെ വർധന. ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിൽ 3305 വോട്ടു നേടിയപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 2462 ആയി കുറഞ്ഞു. 843 വോട്ടിന്റെ കുറവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com