രുചിയോടെ കൊറിക്കാം; അണിയറയിൽ ഒരുങ്ങുന്നു റാന്നിയുടെ ഉപ്പേരി
Mail This Article
×
റാന്നി ∙ മലയോര മേഖലയിൽ കാർഷിക ഉൽപന്നങ്ങൾക്ക് മുതൽക്കൂട്ടാകുന്ന വിവിധതരം ഉപ്പേരി തയാറാക്കി വിപണിയിൽ എത്തിക്കാൻ നൂതന പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് ലെവൽ ഫാർമേഴ്സ് ഓർഗനൈസേഷൻ എന്ന കർഷകരുടെ സംഘത്തിന്റെ നേതൃത്വത്തിലാണ് യൂണിറ്റ് സ്ഥാപിക്കുക.
ആധുനിക രീതിയിലുള്ള ചിപ്സ് യൂണിറ്റ് ആരംഭിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 30 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പൂർണമായും ഓട്ടമാറ്റിക് യന്ത്രത്തിലാകും ചിപ്സ് തയാറാക്കുക. കർഷകരിൽ നിന്ന് ന്യായവിലയ്ക്ക് ഏത്തക്ക ഉൾപ്പെടെ കാർഷിക ഉൽപന്നങ്ങൾ വാങ്ങും. പദ്ധതി ഈ വർഷം പ്രവർത്തനം ആരംഭിക്കുമെന്ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.