ആരോഗ്യ പുരസ്കാരം:അടൂരിന് പ്രത്യേക പരാമർശം
Mail This Article
×
അടൂർ ∙ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കായകൽപ് അവാർഡുമായി ബന്ധപ്പെട്ടുള്ള കമൻഡേഷൻ അവാർഡ് അടൂർ ജനറൽ ആശുപത്രിക്കും. ആശുപത്രിയിലെ ശുചിത്വപരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി ആരോഗ്യ വകുപ്പ് നൽകുന്ന അവാർഡാണിത്. ജില്ലാതല–സംസ്ഥാനതല പരിശോധന നടത്തിയപ്പോൾ 70%നു മുകളിൽ സ്കോർ നേടിയാണ് കമൻഡേഷൻ അവാർഡിന് ജനറൽ ആശുപത്രി യോഗ്യത നേടിയത്. അവാർഡുമായി ബന്ധപ്പെട്ട് 3 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഈ തുക ആശുപത്രിയുടെ വികസനത്തിനായി വിനിയോഗിക്കുമെന്ന് നഗരസഭാ അധ്യക്ഷൻ ഡി. സജി, സൂപ്രണ്ട് ഡോ. എസ്. സുഭഗൻ എന്നിവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.