മാലിന്യം കൂട്ടിയിട്ട് റവന്യു ടവർ
Mail This Article
×
അടൂർ ∙ റവന്യു ടവറിനുള്ളിൽ അജൈവമാലിന്യം കൂട്ടിയിട്ടിരിക്കുന്നത് നീക്കം ചെയ്യുന്നില്ല. താലൂക്ക് ഓഫിസിനു സമീപത്തായിട്ടാണ് അജൈവമാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. പഴയ കംപ്യൂട്ടർ, ഫാനുകൾ, പ്രിന്റർ, കീ ബോർഡുകൾ, ഒടിഞ്ഞ കസേരകൾ ഉൾപ്പെടെയുള്ള മാലിന്യമാണ് ഇവിടെ ഒരു മൂലയ്ക്ക് കൊണ്ടിട്ടിരിക്കുന്നത്. ടവറിലെ ഏതോ സർക്കാർ ഓഫിസിലെ മാലിന്യമാണിത്.ഇതു ദിവസങ്ങളോളം ഇവിടെ കിടന്നിട്ടും ഇതുവരെ നീക്കം ചെയ്തിട്ടില്ല.ഹൗസിങ് ബോർഡ് ശുചീകരണത്തിന് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവരു പോലും ഇതു കണ്ടില്ലെന്നു നടിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.