ADVERTISEMENT

പത്തനംതിട്ട ∙ മീര മാത്യുവിന്റെ (23) മിസ് ഇന്ത്യ ന്യൂയോർക്ക് കിരീടം കൈപ്പട്ടൂരിനും അഭിമാനമായി. കൈപ്പട്ടൂർ ചരിവുകാലായിൽ ജോൺ മാത്യു - രാജി ദമ്പതികളുടെ മകളാണ് മീര. ജനിച്ചതും മൂന്ന് വയസ്സ് വരെ വളർന്നതും കൈപ്പട്ടൂരിലാണ്. പിതാവ് ജോൺ മാത്യു കുടുംബമായി ന്യൂയോർക്കിലേക്ക് പോയതോടെ മൂന്ന് വയസ്സിനു ശേഷം മീര പഠിച്ചതും വളർന്നതും അവിടെയാണ്.ന്യൂയോർക്ക് സർവകലാശാലയിൽ ക്രിമിനൽ സൈക്കോളജിയിൽ പിജി വിദ്യാർഥിനിയായ മീര 2017ൽ ആണ് അവസാനമായി നാട്ടിലെത്തിയത്. കഴിഞ്ഞ വർഷം വരാൻ ശ്രമിച്ചെങ്കിലും കോവിഡ് കാരണം കഴിഞ്ഞില്ല. 

ന്യൂയോർക്കിലാണെങ്കിലും മലയാളത്തെ ഏറെ സ്നേഹിക്കുന്നുണ്ട് മീര. എഴുതാൻ അറിയില്ലെങ്കിലും വീട്ടിൽ എല്ലാവരും സംസാരിക്കുന്നത് മലയാളത്തിലാണ്. അഭിനന്ദനങ്ങളുമായി നാട്ടിൽ നിന്ന് ഒട്ടേറെപ്പേർ  വിളിച്ചെന്നു മീര പറയുന്നു. 2 വർഷമായി മിസ് ഇന്ത്യ ന്യൂയോർക്ക് മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പായിരുന്നു. 40 വർഷത്തിനു ശേഷമാണ് ഒരു മലയാളി ഈ കിരീടം നേടുന്നത്. ഓഗസ്റ്റ് 15ന് നടക്കുന്ന മിസ് ഇന്ത്യ യുഎസ്എ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള തയാറെടുപ്പിലാണ്. അതു കഴിഞ്ഞിട്ടേ ഇനി നാട്ടിലേക്കുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com