ADVERTISEMENT

കൊടുമൺ ∙ സ്വാതന്ത്ര്യ സമരസേനാനിക്കൾക്ക് ബിഗ് സല്യൂട്ടുമായി ചന്ദനപ്പള്ളി കുടമുക്ക് ഷിജു മങ്ങാട്ടുമഠത്തിന്റെ സ്റ്റാംപ്, നാണയ ശേഖരം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ മഹാന്മാരുടെയും സമരങ്ങളുടെയും ഓ‍ർമപുതുക്കലാണ് ഈ അപൂർവ സ്റ്റാംപ്, നാണയ ശേഖരം. കൊടുമൺ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറാണ് ഷിജു. ഗാന്ധിജി, നെഹ്‌റു, നേതാജി, താന്തിയതോപ്പി, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലകൻ, ഭഗത് സിങ്, മോത്തിലാൽ നെഹ്‌റു, ഡോ. രാജേന്ദ്ര പ്രസാദ്, ബിജു പട്നായിക്, ഡോ. ബി. ആർ അംബേദ്കർ, സർദാർ വല്ലാഭായി പട്ടേൽ, ദാദാ ഭായി നവറോജി, ലാൽ ബഹദൂർ ശാസ്ത്രി, ചിത്തരഞ്ജൻ ദാസ്, ഇന്ദിരാഗാന്ധി, ശ്യാമപ്രസാദ് മുഖർജി, അരവിന്ദ് ഘോഷ്, കെ. കാമരാജ്, അണ്ണാ ദൂരെ, സി. സുബ്രഹ്മണ്യം തുടങ്ങിയവരുടെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങൾ ശേഖരത്തിലുണ്ട്. 

പൈക കലാപവും 1857 ലെ ഒന്നാമത് സ്വാതന്ത്ര്യസമരവും ദണ്ഡി മാർച്ചും ക്വിറ്റ് ഇന്ത്യയും ചമ്പാരൻ സത്യഗ്രഹവും ജാലിയൻ വാലാ ബാഗും സ്വദേശി പ്രസ്ഥാനവും ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽനിന്ന് ഇന്ത്യയിൽ വന്നതും ഇന്ത്യൻ നാഷനൽ കോൺഗ്രസ് രൂപീകരണം തുടങ്ങിയ ചരിത്ര സംഭവങ്ങളും സ്റ്റാംപിലൂടെ വീണ്ടും ഓർമയിലെത്തുന്നു. ഇന്ത്യ ഇതുവരെ പുറത്തിറങ്ങിയ 1947 മുതലുള്ള എല്ലാ നാണയങ്ങളും 1948 മുതലുള്ള എല്ലാ സ്റ്റാംപുകളും ഷിജുവിന്റെ ശേഖരത്തിൽ ഉണ്ട്. ഇതു കൂടാതെ 150 ഓളം രാജ്യങ്ങൾ മഹാത്മാ ഗാന്ധിയുടെ സ്റ്റാംപ് വിവിധ വർഷങ്ങളിലായി പുറത്തിറക്കിയതും 10 രാജ്യങ്ങൾ പുറത്തിറങ്ങിയ ഗാന്ധിജിയുടെ നാണയങ്ങളും ശേഖരത്തിലുണ്ട്. 

1972 യിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ 25 വർഷം ആഘോഷിച്ചപ്പോൾ പുറത്തിറക്കിയ 10 രൂപയുടെയും 50 പൈസയുടെയും 1997–ൽ  50–ാമത് വാർഷികം ആഘോഷിച്ചപ്പോൾ ഭാരത സർക്കാർ സ്മരണിക നാണയമായി പുറത്തിറക്കിയ 50 രൂപയുടെയും 50 പൈസ നാണയങ്ങളും ഈ വർഷം 75–ാം വാർഷികമായി ബന്ധപ്പെട്ട് ഇറക്കിയ അമൃത് മഹോത്സവത്തിന്റെ 2, 5, 10, 20 രൂപ നാണയങ്ങളും ശേഖരത്തിലുണ്ട്.

 മലയാളികളായ എ.കെ.ഗോപാലൻ, കെ. കേളപ്പൻ, മന്നത്തു പത്മനാഭൻ, വൈക്കം അബ്‌ദുൾ ഖാദർ, സി. ശങ്കരൻ നായർ, സി. അച്യുത മേനോൻ, മുഹമ്മദ്‌ അബ്ദു റഹ്മാൻ സാഹിബ്‌ എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്റ്റാംപുകളും നമുക്കു കാണാൻ സാധിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com