ADVERTISEMENT

അത്തിക്കയം ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിൽ ത്രിവർണ പതാകയുടെ ശോഭയിൽ അണിഞ്ഞൊരുങ്ങി നാറാണംമൂഴി ഗവ. എൽപി സ്കൂൾ. സ്കൂളിലെ പ്രധാനാധ്യാപിക അനില മെറാഡിന്റെ മനസ്സിൽ വിരിഞ്ഞ ആശയമാണ് പ്രാവർത്തികമാക്കിയത്. 20,000 രൂപയോളം ചെലവഴിച്ച് അവർ‌ തന്നെയാണ് സ്കൂളിന്റെ ഭിത്തികളും മഴ വെള്ള സംഭരണിയുമെല്ലാം ത്രിവർണ ശോഭയിലാക്കിയത്.  ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് 9ന് സ്വാതന്ത്ര്യദിനാഘോഷം നടക്കും. അത്തിക്കയം പഞ്ചായത്ത് അങ്കണത്തിൽനിന്ന് സ്കൂളിലേക്ക് സ്വാതന്ത്ര്യദിന സന്ദേശറാലിയും ഉണ്ടാകും.

ഒരുകിലോമീറ്റർ നീളമുള്ള പതാകയൊരുക്കി എണ്ണൂറാംവയൽ‌ സിഎംഎസ് എൽപി സ്കൂള്‍

വെച്ചൂച്ചിറ ∙ എണ്ണൂറാംവയൽ‌ സിഎംഎസ് എൽപി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വേറിട്ട കാഴ്ചയാകും.സ്വാതന്ത്ര്യപ്പുലരിയിൽ ഒരു കിലോമീറ്ററോളം നീളംവരുന്ന ത്രിവർണ നിറത്തിലുള്ള പതാകയുടെ ഭാഗമായി കുട്ടികൾ അണിനിരക്കും. മൂവർണങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ വിദ്യാർഥികളെ ഗ്രൂപ്പുകളായി തിരിച്ചാണ് ക്രമീകരണം ഒരുക്കുന്നത്. വെച്ചൂച്ചിറ കവല മുതൽ മാർക്കറ്റ് ജ‌ംക്‌ഷൻവരെ ചലിക്കുന്ന പതാക നീളും.

 കുട്ടികൾക്കായി ത്രിവർണ ശീതള പാനീയമാണ് വിതരണം ചെയ്യുക. തുടർന്ന്ത്രിവർണ വെജിറ്റബിൾ സാലഡ്. ത്രിവർണ പുട്ടും ഒരുക്കിയിട്ടുണ്ടെന്ന് അധ്യാപകർ പറയുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com