ADVERTISEMENT

പത്തനംതിട്ട ∙ അക്ഷരമാലകൾക്കൊപ്പം വീട്, കാട്, പാടം എന്നിവയുടെ ചിത്രങ്ങൾ കോറിയിട്ടിരിക്കുന്ന ഭിത്തികൾ. എൽഇഡി ലൈറ്റുകളാൽ മിന്നിത്തിളങ്ങുന്ന കുടകൾ, പുതുപുത്തൻ കളിപ്പാട്ടങ്ങൾ... അങ്ങനെ നീളുകയാണ് കുമ്പഴ 82–ാം നമ്പർ സ്മാർട് അങ്കണവാടിയിലെ കാഴ്ചകൾ. കലയിലൂടെ പഠനം എന്ന ആശയത്തിൽ തീർത്ത ചുവർച്ചിത്രങ്ങൾ ഉൾപ്പെടെ 10 ലക്ഷം രൂപ മുടക്കിയാണ് അങ്കണവാടി സ്മാർട്ടാക്കിയത്. ശീതീകരിച്ച പഠനമുറിയിൽ അനിമേഷൻ ചിത്രങ്ങൾ ഉപയോഗപ്പെടുത്തിയുള്ള പഠന രീതിയാണ് ലക്ഷ്യമിടുന്നത്. അതിനായി പ്രൊജക്ടറും കംപ്യൂട്ടർ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

15–ാം വാർഡിലെ പൊതുപരിപാടികൾക്ക് ഉതകുന്ന തരത്തിൽ കോൺഫറൻസ് ഹാളും മുകൾ നിലയിൽ സജ്ജീകരിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകളുടെ സംരക്ഷണ വലയത്തിലാണ് സ്മാർട് അങ്കണവാടി.നഗരസഭാ അധ്യക്ഷൻ ടി. സക്കീർ ഹുസൈൻ സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരംസമിതി അംഗം ഇന്ദിരമണിയമ്മ അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷ ആമിന ഹൈദരലി, ജെറി അലക്സ്‌, അംബിക വേണു, ജാസിം കുട്ടി, എ. അഷ്‌റഫ്‌, വിമല ശിവൻ, ഷീല, സുജ അജി, ആനി സജി, ഷൈലജ, സുധീർ രാജ്, രാജു സി. നായർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com