വീട് തകർന്നു വീണു; വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Mail This Article
×
സീതത്തോട് ∙ ളാഹയിൽ വീട് നിലം പൊത്തി. ഉള്ളിൽ ഉണ്ടായിരുന്നവർ ശബ്ദം കേട്ട് പുറത്തേക്കു ഓടിയതിനാൽ വൻ അപകടം ഒഴിവായി.ളാഹ കോളനിയിൽ വിജയന്റെ വീടാണ് തകർന്നത്. ഇന്നലെ വൈകുന്നേരം 3.15നായിരുന്നു സംഭവം. ഈ സമയം വിജയന്റെ ഭാര്യ രജനി(33), മക്കളായ ലക്ഷ്മി(11), കാർത്തിക(2 ), മാതാവ് രാജമ്മ(66) എന്നിവർ വീടിനുള്ളിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ടപ്പോൾ കുട്ടികളുമായി മുതിർന്നവർ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ഗൃഹോപകരണങ്ങൾ പൂർണമായും നശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.