ലഹരിക്കെതിരെ നാട് ഒരുമിച്ച് രംഗത്തിറങ്ങണം: ചിറ്റയം
Mail This Article
അടൂർ∙ ലഹരി മാഫിയാകളെ ഇല്ലാതാക്കാൻ നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. സർക്കാരിന്റെ രണ്ടാംഘട്ട ലഹരി വിരുദ്ധ ക്യാംപെയ്ൻ സമാപനത്തിന്റെ ഭാഗമായി അടൂരിൽ സംഘടിപ്പിച്ച ലഹരിയില്ലാ തെരുവ് എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കുഞ്ഞന്നാമ്മക്കുഞ്ഞ്, ആർഡിഒ എ. തുളസീധരൻപിള്ള, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ എം. മഹാജൻ, ഡിവൈഎസ്പി ആർ. ബിനു, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ,
കുടുംബശ്രീ ജൻഡർ ഡിപി അനുപ, സിഡിഎസ് അധ്യക്ഷ എം.വി. വത്സലാകുമാരി, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ രാജീവ് ബി. നായർ, വിമുക്തി മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ ജോസ് കളീക്കൽ, കെഎസ്ഇഎസ്എ ജില്ലാ സെക്രട്ടറി എസ്. അജി, എക്സൈസ് സിഐ കെ.പി. മോഹൻ, ഫാ. ഗീവർഗീസ് ബ്ലാഹേത്ത്, ഫാ. ഡാനിയേൽ ബഥേൽ ഇട്ടി വർഗീസ്, എസ്. മനോജ്, അടൂർ രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.പരിപാടികളുടെ ഭാഗമായി സ്കൂൾ–കോളജ് വിദ്യാർഥികൾ ലഹരിക്കെതിരെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.