ADVERTISEMENT

വടശേരിക്കര ∙ കുന്നോളം മാലിന്യം. പകലും രാത്രിയും ജനത്തെ ശ്വാസം മുട്ടിച്ച് വിഷ പുക. പഞ്ചായത്ത് ഭരണസമിതികൾ പലത് മാറിയെത്തുമ്പോഴും വടശേരിക്കര ടൗണിലെ മാലിന്യ പ്രശ്നത്തിനു പരിഹാരമില്ല. വടശേരിക്കര ടൗണിൽ മാലിന്യ സംസ്കരണത്തിനുള്ളത് ബയോഗ്യാസ് പ്ലാന്റ് മാത്രമാണ്. ജൈവ മാലിന്യം മാത്രം സംസ്കരിക്കാനാണിത്. വർഷങ്ങൾക്കു മുൻപ് നിർമിച്ച പ്ലാന്റിൽ പ്രളയത്തിൽ വെള്ളം കയറിയിരുന്നു. പിന്നീട് പുനരുദ്ധരിച്ചതാണ്. തുടക്കത്തിൽ പ്ലാന്റിലെ വാതകം ഉപയോഗിച്ച് വഴിവിളക്കുകൾ കത്തിച്ചിരുന്നു. 

എന്നാൽ ഇപ്പോൾ പേരിനു മാത്രമായി അവയുടെ എണ്ണം ചുരുങ്ങി.വീടുകളിൽ നിന്നുള്ള അജൈവ മാലിന്യം ഹരിത കർമസേന ശേഖരിച്ച് ചന്തയിലെ ഷെഡിൽ സംഭരിക്കുന്നുണ്ട്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ചന്തയിൽ കല്ലാറിന്റെ തീരത്തു തള്ളുകയാണ്. കാക്കയും തെരുവു നായ്ക്കളും വലിച്ചെടുക്കുന്ന മലിന വസ്തുക്കൾ ആറ്റിലേക്കും വീഴുന്നുണ്ട്. പഞ്ചായത്തു തന്നെ നീരൊഴുക്ക് മലിനപ്പെടുത്തുകയാണെന്നാണ് പരാതി.

മാലിന്യം മല പോലെ ഉയരുമ്പോൾ തീയിടും. വൈകിട്ടാണ് കത്തിക്കുന്നത്. അവ നീറി കത്തി ദിവസങ്ങളോളം കിടക്കും. പ്ലാസ്റ്റിക് അടക്കം കത്തിക്കുമ്പോൾ അന്തരീക്ഷത്തിൽ പുക നിറയും. വ്യാപാരികളും ടൗണിലെത്തുന്നവരും ഇതു സ്ഥിരമായി ശ്വസിക്കേണ്ടിവരുന്നു. സ്കൂൾ കുട്ടികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. സമീപവാസികൾ പരാതി പറഞ്ഞു മടുത്തു. എന്നിട്ടും കത്തിക്കൽ തുടരുകയാണ്. ജനത്തെ ശ്വാസകോശ രോഗികളാക്കുന്ന സമീപനമാണ് പഞ്ചായത്ത് സ്വീകരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com