ADVERTISEMENT

മാരാമൺ ∙ നിയമ വ്യവസ്ഥ ലഹരിയുടെ ഉപയോഗത്തെ പ്രതിരോധിക്കുന്നുണ്ടെങ്കിലും ഇവ ഗൗരവമായി പരിഗണിക്കപ്പെടാതെ പോകുന്നുവെന്നും മനുഷ്യന്റെ ആസക്തികൾ സമൂഹത്തോടുള്ള പ്രതിബദ്ധത നഷ്ടമാക്കുന്നുവെന്നും ജിഎസ്ടി അസി. കമ്മിഷണർ അന്ന ശോശാ തോമസ്. മാരാമൺ കൺവൻഷനിലെ യുവവേദിയുടെ രണ്ടാം യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അന്ന.   രാജ്യ സേവനത്തിലേക്ക് വരുന്നവരുടെ എണ്ണം കുറയുന്നു. 

ആസക്തികൾ നമ്മെ സ്വയം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കുന്നു. തുടർന്ന് അത് നിർബന്ധ ശീലമായി മാറുന്നു. ഇവയുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ ഭീകരമാണ്. നമ്മുടെ ആസക്തിയെ തിരിച്ചറിഞ്ഞാൽ മാറ്റത്തിന് സ്വയം ശ്രമിക്കുക. ഈ ശ്രമത്തിന് കൈത്താങ്ങാകേണ്ടത് കുടുംബവും സമൂഹവും സഭയുമാണെന്നും അവർ പറഞ്ഞു.

യുവജനസഖ്യം പ്രസിഡന്റ് ഡോ. തോമസ് മാർ തീത്തോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫിലിപ് മാത്യു, വൈസ് പ്രസിഡന്റ് ജെറി ടി.യേശുദാസൻ, ട്രഷറർ ആഷ്‌ലി എം.ഡാനിയൽ എന്നിവർ പ്രസംഗിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com