ADVERTISEMENT
അടൂർ ∙ കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ അണയ്ക്കാൻ അടൂർ അഗ്നിരക്ഷാകേന്ദ്രത്തിലെ സിവിൽ ഡിഫൻസ് ടീമും പങ്കാളികളായി. 10 പേരടങ്ങുന്ന സംഘമാണ് ഇന്നലെ അടൂരിൽ നിന്ന് പുറപ്പെട്ട് ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ എത്തി തീ അണയ്ക്കുന്നതിന് സഹായികളായത്. 10ൽ 7 പേർ വനിതകളും 3 പേർ പുരുഷൻമാരുമാണ്. പോസ്റ്റ് വാർഡൻ ജി. അനിൽകുമാർ, ഡപ്യൂട്ടി പോസ്റ്റ് വാർഡൻ ആശ, വാർഡൻമാരായ കെ.എം. ഷൈജ, വി. സുലേഖ, സൗമ്യ, ജയ, ദീപ, എസ്.പി. ജ്യോതി രവീൺ, സാം ഏബ്രഹാം എന്നിവരടങ്ങുന്ന സംഘമാണ് ഇവിടെ നിന്ന് പോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com