ലക്ഷാർച്ചനയോടെ അയ്യപ്പ സന്നിധിയിൽ വിഷു പൂജ തുടങ്ങി
Mail This Article
×
ശബരിമല ∙ ഐശ്വര്യ സമൃദ്ധിക്കായി അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചനയോടെ വിഷു പൂജയ്ക്കു തുടക്കമായി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ബ്രഹ്മകലശം പൂജിച്ചു. തുടർന്ന് 25 ശാന്തിക്കാർ കലശത്തിനു ചുറ്റുമിരുന്ന് അയ്യപ്പസഹസ്രനാമം ചൊല്ലി അർച്ചന കഴിച്ചു. ഉച്ചയോടെ ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കി.
ചൈതന്യം നിറഞ്ഞ ബ്രഹ്മകലശം വാദ്യമേളങ്ങളോടെ ശ്രീകോവിലിൽ എത്തിച്ചു. ഭക്തർ ശരണം വിളികളോടെ കാത്തുനിൽക്കെ ബ്രഹ്മ കലശത്തിലെ ഭസ്മം തന്ത്രി അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു. നിർമാല്യം തൊഴാനായി ഇന്നലെ പുലർച്ചെ 3 മുതൽ വലിയ നടപ്പന്തലിലും വടക്കേനടയിലും തീർഥാടകർ കാത്തുനിന്നു. ഉച്ചയ്ക്കായിരുന്നു കളഭാഭിഷേകം. വിഷുക്കണി ദർശനം 15ന് പുലർച്ചെ 4 മുതൽ 7 വരെയാണ്. 19ന് പൂജകൾ പൂർത്തിയാക്കി നട അടയ്ക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.