അരവണ: സാംപിൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി
Mail This Article
×
ശബരിമല∙ വിതരണം തടഞ്ഞു സന്നിധാനത്തെ ഗോഡൗണിൽ പ്രത്യേകം സൂക്ഷിച്ച അരവണയുടെ ഗുണനിലവാര പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി സാംപിൾ ശേഖരിച്ചു. 32 ടിൻ അരവണയാണ് ഇതിനായി തിരുവനന്തപുരത്തെ ലബോറട്ടറിയിലേക്ക് കൊണ്ടുപോയത്. കീടനാശിനിയുടെ അളവ് കണ്ടെത്താൻ വീണ്ടും ഗുണനിലവാര പരിശോധന നടത്തണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചതിനെ തുടർന്നാണിത്.
ഏലയ്ക്കയിലെ കീടനാശിനി അംശം കൂടിയെന്ന പേരിൽ 6.65 ലക്ഷം ടിൻ അരവണയാണ് ഹൈക്കോടതിയുടെ നിർദേശപ്രകാരം വിതരണം ചെയ്യാതെ മാളികപ്പുറത്തെ ഗോഡൗണിൽ പ്രത്യേകമായി സൂക്ഷിച്ചിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മാനദണ്ഡപ്രകാരം പരിശോധന നടത്തണമെന്നാണ് സുപ്രീംകോടതി നിർദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.