ADVERTISEMENT

തണ്ണിത്തോട് ∙ പേരുവാലി തോട്ടത്തിൽ തേക്ക് തൈകളുടെ ചുറ്റും വൃത്തിയാക്കുന്ന ജോലികൾ ആരംഭിച്ചു. വളർച്ച കുറഞ്ഞ തൈകളുടെ ചുറ്റും മണ്ണിളക്കി ടെറസ് വെട്ടുന്ന ജോലിയാണു തുടങ്ങിയത്. ഒരു മീറ്റർ സമ ചതുരത്തിലാണു ടെറസ് പണികൾ. 13 ഹെക്ടറിലായി 32,500 തൈകൾ ഉള്ളതിൽ 70 ശതമാനം തൈകൾക്കാണു ടെറസ് വെട്ടുന്നത്. ഇതോടൊപ്പം തൈകൾ നശിച്ചുപോയ ഭാഗത്തു പുതിയ തൈകൾ നട്ടുപിടിപ്പിക്കും. വർഷത്തിൽ 2 തവണയാണ് കാട് തെളിക്കുന്നത്. കഴിഞ്ഞ മേയിൽ കാട് തെളിച്ചെങ്കിലും പിന്നീട് വള്ളിച്ചെടികൾ പടർന്ന് ഒട്ടേറെ തൈകളുടെ വളർച്ചയെ ബാധിച്ചിരുന്നു.

അന്നു ശരിയായ വിധത്തിൽ കാട് തെളിച്ചിരുന്നില്ലെന്നും തൈകളുടെ പരിപാലനം കാര്യക്ഷമമല്ലെന്നും ആരോപണം ഉയർന്നിരുന്നു. കാട് വളർന്നു വള്ളിച്ചെടികൾ തൈകളിലേക്കു പടർന്ന് കയറി വളർച്ച മുരടിക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മനോരമയിൽ വാർത്ത വന്നിരുന്നു. കോന്നി വനം ഡിവിഷനിലെ ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് പേരുവാലി തേക്ക് തോട്ടം. കൂപ്പ് വെട്ടിയ ശേഷം 2022 ജൂണിലാണ് 13 ഹെക്ടറിൽ 32,500 തേക്ക് തൈകൾ നട്ടുപിടിപ്പിച്ചത്.

തോട്ടത്തിനു ചുറ്റും സൗരോർജവേലി സ്ഥാപിച്ച് കാവൽക്കാരെയും ഏർപ്പെടുത്തിയിട്ടുണ്ട്. കരാർ അനുസരിച്ച് വനംവകുപ്പിന്റെ നിർദേശപ്രകാരമുളള എല്ലാ പണികളും തോട്ടത്തിൽ സമയബന്ധിതമായി ചെയ്യുന്നുണ്ടെന്നും തൈകളിലേക്ക് പടർന്നുകയറുന്ന വള്ളിച്ചെടികൾ നീക്കം ചെയ്യേണ്ടത് കാവൽക്കാരാണെന്നും കരാറുകാരൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com