ADVERTISEMENT

പന്തളം ∙ കർക്കടക വാവ് ദിനത്തിൽ പിതൃബലി തർപ്പണം നടത്തി ആയിരങ്ങൾ. ഇന്നലെ പുലർച്ചെ തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കാൻ ഇക്കുറി ക്ഷേത്രങ്ങളിൽ വലിയ തിരക്കനുഭവപ്പെട്ടു. മഹാദേവർ ക്ഷേത്രത്തിൽ ബലിതർപ്പണം നടത്തിയത് 4500ൽ അധികം ആളുകളാണ്. എം.കെ.അരവിന്ദൻ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രാങ്കണത്തിൽ പ്രത്യേകമായി തയാറാക്കിയ ഓലപ്പന്തലിൽ പിതൃപൂജ, തിലഹോമം എന്നിവയ്ക്ക് മേൽശാന്തി ശംഭു നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. മഹാദേവ ഹിന്ദുസേവാ സമിതിയുടെയും സേവാഭാരതിയുടെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

pathanamthitta-thattayil-vrindavanam-thumbaman-vavubaliu
1.തട്ടയിൽ വൃന്ദാവനം വേണുഗോപാല ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണവും തിലഹോമവും. 2. തുമ്പമൺ വടക്കുംനാഥ ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങുകൾ.

കൈപ്പുഴ ക്ഷേത്രക്കടവിൽ ബലിതർപ്പണ ചടങ്ങുകൾ ഇന്നലെ പുലർച്ചെ 5ന് തുടങ്ങി. ചൂരക്കോട് ജി.എസ്.സുരേഷ് ശർമ മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രത്തിൽ പിതൃപൂജ, തിലഹോമം എന്നിവയും നടന്നു. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ്  ചടങ്ങുകൾ നടന്നത്. തുമ്പമൺ വടക്കുംനാഥ ക്ഷേത്രത്തിൽ കർക്കടക വാവുബലിയോടനുബന്ധിച്ചു 1300ൽ അധികം പേർ ബലിതർപ്പണത്തിനെത്തി.പ്രത്യേകം സജ്ജീകരിച്ച ബലിപ്പുരയിൽ നടന്ന ചടങ്ങുകൾക്ക് വാമനൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കുടശനാട് തിരുമണിമംഗലം മഹാദേവർ ക്ഷേത്രം, തട്ടയിൽ വൃന്ദാവനം വേണുഗോപാല ക്ഷേത്രം എന്നിവിടങ്ങളിലും ഒട്ടേറെ ഭക്തർ ബലിതർപ്പണത്തിനെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com