കാർഗിൽ വിജയദിനത്തിൽ റാങ്ക് തിളക്കവുമായി ദയ
Mail This Article
×
തിരുവല്ല ∙ നീറ്റ് പരീക്ഷയിൽ ഡികെ വിഭാഗത്തിൽ ദയ യു.കുമാർ നേടിയ ഒന്നാം റാങ്ക് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീര ജവാന്മാർക്കുള്ള സമർപ്പണമായി. കാർഗിൽ യുദ്ധത്തിൽ പരുക്കേറ്റ ധീരജവാൻ തിരുവൻവണ്ടൂർ ഊര്യേത്ത് പി.ജി. ഉദയകുമാറിന്റെ മകളാണ്. അമ്മ: ദീപ്തി. യുദ്ധത്തിൽ മരിക്കുന്നവരും പരുക്കേൽക്കുന്നവരുമായ ജവാന്മാരുടെ മക്കൾക്കുള്ള പ്രത്യേക വിഭാഗമാണ് ഡികെ. 12–ാം ക്ലാസ് വരെ രാജസ്ഥാനിലെ ആർമി പബ്ലിക് സ്കൂളിലായിരുന്നു പഠനം. ഒരു വർഷമായി പ്രത്യേക നീറ്റ് പരിശീലനം നടത്തിവരികയായിരുന്നു ദയ. കേരളത്തിൽ എംബിബിഎസ് പഠനം നടത്താനാണ് ആഗ്രഹം. ജമ്മു കശ്മീരിലെ 8– രാഷ്ട്രീയ റൈഫിളിലെ ഭടനായിരിക്കെ, കാർഗിൽ യുദ്ധം അവസാനിച്ച് ഒരു വർഷത്തിന് ശേഷം 2000 ഓഗസ്റ്റ് 6നാണ് തീവ്രവാദികളുടെ ആക്രമണത്തിൽ ഉദയകുമാറിന്റെ നെഞ്ചിൽ വെടിയേറ്റത്. നാലു മാസം ഉദയ്പുരിലും കൊച്ചിയുമായി ചികിത്സ. പരുക്ക് ഭേദമായ ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ജോലിചെയ്തു. 2 വർഷം മുൻപ് വിരമിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.