ADVERTISEMENT

തിരുവല്ല ∙കൊടുംതണുപ്പിൽ മറഞ്ഞ് എന്ത് അറിവാണുണ്ടാവുക? ഡോ.ഫെമി അന്ന തോമസ് അതറിയാനാണു ഭൂമിയുടെ അറ്റത്തേക്കു പോയത്. അതേ, ഉത്തരധ്രുവമെന്ന ആർട്ടിക് മേഖലയിലേക്ക്.  ആലുവ യുസി കോളജിലെ സുവോളജി വിഭാഗം വിദ്യാർഥികളെ തിരുവല്ല വളഞ്ഞവട്ടം മടയ്ക്കൽ ഫെമി വില്ലയിൽ ഡോ.ഫെമി അന്ന തോമസ് പഠിപ്പിക്കുന്നത്  2 വർഷം ആർ‌ട്ടിക് മേഖലയിൽ പോയി പഠിച്ച അനുഭവങ്ങളിലൂടെയാണ്. മാത്രമല്ല ആർട്ടിക് പ്രദേശം സന്ദർശിച്ചു പഠനം നടത്തിയ ശാസ്ത്രജ്ഞരെ നിരന്തരം ബന്ധപ്പെടാനും സംശയങ്ങൾ ദൂരീകരിക്കാനുമുള്ള അവസരങ്ങളും  ഓരോ വിദ്യാർഥിക്കും നൽകാനും ഇതുവഴി സാധിച്ചു.  

മിനിസ്ടി ഓഫ് എർത്ത് സയൻസിന്റെ കീഴിലുള്ള  ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആന്റ് ഓഷ്യൻ റിസർച് എന്ന ഗവേഷണ സ്ഥാപനമാണ് ആർട്ടിക്- അന്റാർട്ടിക് സമുദ്ര പഠനങ്ങളിൽ ഇന്ത്യയുടെ സ്ഥാപനം. കൊച്ചിൻ സർവകലാശാലയിൽ നിന്നു മറൈൻ ബയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ  ഫെമി 2017, 2018  വർഷങ്ങളിൽ ആർട്ടിക്കിൽ  പോയി പഠനം നടത്തിയത് ഈ സ്ഥാപനം വഴിയാണ്. ഇന്ത്യയുടെ ഗവേഷണ വീടായ ഹിമാദ്രിയിൽ  40 ദിവസം വരെ  താമസിച്ചായിരുന്നു പഠനം. 

ആർട്ടിക്കിലെ മഞ്ഞുമലകളിലേയും അതിനോട് അനുബന്ധമായ അരുവികളിലേയും ഇവ ഒഴുകിച്ചേർന്ന് എത്തുന്ന എഫ്ജോർഡ് എന്ന ജലാശയത്തിലേയും സൂഷ്മാണുക്കളെ പറ്റി ആയിരുന്നു പഠനം. ഒട്ടേറെ സൂഷ്മാണു സമ്പത്തുള്ള ആർട്ടിക്കിൽ പുതിയ ഇനം ബാക്ടീരിയയെ ഫെമിയുടെ പഠനത്തിലൂടെ കണ്ടെത്തി.   ഒപ്പം അവയുടെ ജനിതഘടനത്തിൽ ഒളിഞ്ഞു കിടക്കുന്ന പല പ്രതിരോധ ജീനുകളെക്കുറിച്ചും മനസിലാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com