ADVERTISEMENT

കൊക്കാത്തോട് ∙ ഒരേക്കറിലെ കൃഷിയിടങ്ങളിൽ കാട്ടാനകളുടെ വിളയാട്ടം.ഒരേക്കർ പാറശേരിൽ ടി.ആർ.പ്രഭാകരൻ, ഈട്ടിവിളയിൽ ശശിധരൻ, മംഗലക്കോട്ട് കെ.ആർ.സോമരാജൻ, പ്രസാദ് ഭവനം ജഗദമ്മ എന്നിവരുടെ കൃഷികളാണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചത്. കായ്ഫലമുള്ള കമുക്, വാഴ, റബർ, കുരുമുളക് കൊടി എന്നിവ നശിപ്പിച്ചു.

കൊക്കാത്തോട് ഒരേക്കർ പാറശേരിൽ  ടി.ആർ.പ്രഭാകരന്റെ കൃഷിയിടത്തിൽ  കാട്ടാന വരുത്തിയ നാശത്തിന്റെ മറ്റൊരു ദൃശ്യം
കൊക്കാത്തോട് ഒരേക്കർ പാറശേരിൽ ടി.ആർ.പ്രഭാകരന്റെ കൃഷിയിടത്തിൽ കാട്ടാന വരുത്തിയ നാശത്തിന്റെ മറ്റൊരു ദൃശ്യം

സോമരാജന്റെ വീടിന്റെ അടുക്കളയ്ക്ക് സമീപം വരെ കാട്ടാന എത്തി വാഴ എടുത്തതോടെ ഭീതിയിലാണ് കുടുംബം. മാസങ്ങൾക്ക് മുൻപ് സോമരാജന്റെ തെങ്ങ് കാട്ടാന നശിപ്പിച്ചിരുന്നു.വ്യാഴാഴ്ച രാത്രി കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം കഴിഞ്ഞ ദിവസം പുലർച്ചെയാണ് കൃഷി നശിപ്പിച്ച് മടങ്ങിയത്. കാട്ടുമൃഗങ്ങൾ കൃഷിയിടത്തിലേക്ക് കടക്കാതിരിക്കാൻ ജനവാസ മേഖലയോട് ചേർന്ന് വനാതിർത്തിയിൽ സൗരോർജ വേലി സ്ഥാപിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com