ADVERTISEMENT

പത്തനംതിട്ട∙ താഴെവെട്ടിപ്രത്തുള്ള ശബരിമല ഇടത്താവളത്തിൽ കൺവൻഷൻ സെന്ററും തീർഥാടകർക്കുള്ള ഡോർമിറ്ററി സൗകര്യങ്ങളും ഒരുക്കാൻ നഗരസഭ ആർക്കിടെക്ടുമാരിൽ നിന്നു താൽപര്യപത്രം ക്ഷണിച്ചു. അവിടെയുള്ള സ്ഥലം എങ്ങനെ ശബരിമല സീസണിലും അല്ലാതെയും വർഷം മുഴുവൻ പ്രയോജനപ്പെടുത്താമെന്നതു സംബന്ധിച്ച ലഭിക്കുന്ന മാതൃകകൾ പരിശോധിച്ച ശേഷം സ്വീകാര്യമായ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാണു നഗരസഭ ഉദ്ദേശിക്കുന്നത്. തീർഥാടകർക്കു വിശ്രമിക്കാനായി ഡോർമിറ്ററികളും ആയിരത്തിലധികം പേർക്കിരിക്കാവുന്ന കൺവൻഷൻ സെന്ററുമാണു പരിഗണിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ കൺവൻഷൻ സെന്ററിന്റെ കുറവു പത്തനംതിട്ടയിലുണ്ടെന്നതു കണക്കിലെടുത്താണ് അതു കൂടി ശുപാർശ ചെയ്തിരിക്കുന്നതെന്നു നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ പറഞ്ഞു. 

ഇടത്താവളത്തെ ട്രാൻസിറ്റ് യാഡാക്കി മാറ്റുന്നതിനു മുൻപു തയാറാക്കിയ മാസ്റ്റർ പ്ലാൻ പുതിയ സൗകര്യങ്ങളോടെ പരിഷ്കരിക്കുകയാണു ചെയ്യുന്നത്. മാസപൂജക്ക് ഉൾപ്പെടെ വർഷം മുഴുവൻ തീർഥാടകർക്കു വേണ്ട സൗകര്യം ഒരുക്കുന്നതോടൊപ്പം സീസൺ അല്ലാത്ത സമയങ്ങളിൽ കൺവൻഷൻ സെന്റർ പൊതുഉപയോഗത്തിനു വിട്ടു നൽകും. നഗരസഭയ്ക്കു ഇടത്താവളത്തിൽ അഞ്ചര ഏക്കർ ഭൂമിയാണുള്ളത്.ദൂര സ്ഥലങ്ങളിൽ നിന്നു വരുന്ന തീർഥാടകർക്കു വിശ്രമിച്ചു യാത്ര തുടരാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണു പ്രഥമ ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.

English Summary: Vision for Sabarimala: Municipal Corporation to Transform Pilgrim Experience with Convention Center and Dormitory Facilities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com