ADVERTISEMENT

ആറന്മുള ∙ പാർഥസാരഥി ക്ഷേത്രത്തിൽ നടന്നുവന്ന വള്ളസദ്യ വഴിപാടുകൾ തിങ്കളാഴ്ച സമാപിച്ചു. മല്ലപ്പുഴശേരി, മാരാമൺ, വെൺപാല, ഓതറ കുന്നേക്കാട്, പൂവത്തൂർ പടിഞ്ഞാറ്, ഇടശേരിമല കിഴക്ക്, തെക്കേമുറി കിഴക്ക്, പ്രയാർ, മഴുക്കീർ, ഇടയാറന്മുള എന്നീ പള്ളിയോടങ്ങൾക്കുള്ള സദ്യയാണ് കഴിഞ്ഞദിവസം നടന്നത്. തെക്കേമുറി കിഴക്ക് പള്ളിയോടത്തിന് ദക്ഷിണനൽകി യാത്രയാക്കിയതോടെയാണ് ഈ വർഷത്തെ വള്ളസദ്യയ്ക്ക് സമാപനം കുറിച്ചത്. 

പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ, വൈസ് പ്രസിഡന്റ് സുരേഷ് ജി. വെൺപാല, സെക്രട്ടറി പാർഥസാരഥി ആർ.പിള്ള, വള്ളസദ്യ കൺവീനർ വി.കെ.ചന്ദ്രൻ, കെ.ജി.കർത്ത, ശശികുമാർ, പി.ആർ.ഷാജി, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി. ജയകുമാർ, രമേശ്കുമാർ ഓതറ എന്നിവരുടെ സാന്നിധ്യത്തിലാണ് ദക്ഷിണ നൽകിയത്.ജൂലൈ 23ന് തുടങ്ങിയ വള്ളസദ്യകളിൽ 533 സദ്യകളാണ് തിങ്കളാഴ്ചവരെ നടന്നത്. കഴിഞ്ഞ വർഷം 438 സദ്യകളാണ് നടന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com