ADVERTISEMENT

തിരുവല്ല ∙ ഓരോ മഴ കഴിയുമ്പോഴും നഗരസഭയിലെ കൃഷിഭവൻ വെള്ളത്തിലാകുകയാണ്. അപ്പർ കുട്ടനാട്ടിലെ കൃഷിയുടെ ഗതിയാണ് ഈ കൃഷിഭവനും. സ്വന്തമായി ഒട്ടേറെ കെട്ടിടങ്ങളുള്ള നഗരസഭയിൽ 70 വർഷം പഴക്കമുള്ള ഒരു വീട്ടിലാണ് 15 വർഷമായി കൃഷിഭവന്റെ പ്രവർത്തനം. വീട് ഒഴിയണമെന്ന് ഉടമസ്ഥൻ വർഷങ്ങളായി ആവശ്യപ്പെടുന്നതിനാൽ കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്താറില്ല. 7 മുറികളുള്ള കെട്ടിടത്തിൽ 2 മുറികൾ മാത്രമാണ് ഉപയോഗിക്കാൻ കഴിയുന്നത്. ഒരു മുറി മേൽക്കൂര തകർന്നുവീണിട്ട് വർഷങ്ങളായി. മറ്റു പല മുറികളും ചോരുന്നതാണ്. മച്ച് ഉള്ളതിനാൽ മാത്രമാണ് 2 മുറികൾ ഉപയോഗിക്കാൻ കഴിയുന്നത്. മഴ മാത്രമല്ല പല ജീവികളുടെയും താവളം കൂടിയാണിവിടം. മരപ്പട്ടി, പാമ്പ്, എലി, ചെള്ള് തുടങ്ങിയവ ഇവിടെ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. കുറെ നാൾമുൻപ് മച്ചിൽ മരപ്പട്ടി ചത്തിരുന്ന ദുർഗന്ധം  കാരണം ഒരു മാസം കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു. പഴയ രീതിയിൽ പണിത വീടിനുള്ളിൽ കാറ്റും വെളിച്ചവും ശരിയായി കടക്കുകയില്ല. അകത്തു കയറി കുറെ സമയം ഇരുന്നാൽ ആർക്കായാലും ശ്വാസം മുട്ടൽ അനുഭവപ്പെടുന്ന സ്ഥിതിയാണ്. ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ പലരും ഇടയ്ക്കിടെ രോഗികളാകാറുണ്ട്. 

നഗരസഭ അധികൃതരോട് വർഷങ്ങളായി ഇവിടെ നിന്ന് മാറണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥർ തന്നെ വേറെ സ്ഥലം കണ്ടുപിടിച്ചു നൽകാനാണ് നഗരസഭ ആവശ്യപ്പെടുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നു വന്നു ജോലി ചെയ്യുന്നവരായതിനാൽ, അവർക്ക് വലിയ പരിചയം ഇല്ലാത്തതിനാൽ പുതിയ സ്ഥലം കണ്ടുപിടിക്കാനും കഴിഞ്ഞിട്ടില്ല. കാവുംഭാഗം - മുത്തൂർ റോഡിനോടു ചേർന്നു നിൽക്കുന്ന കെട്ടിടമായതിനാൽ ഇരുചക്രവാഹനം പോലും പാർക്കു ചെയ്യാൻ സ്ഥലമില്ല. കർഷകർ എത്തിയാൽ ഇരിക്കാനുള്ള സൗകര്യമില്ല. വിത്ത്, വളം തുടങ്ങിയവ സൂക്ഷിക്കാൻ സൗകര്യമില്ല. ഓഫിസ് ഫയലുകളും കംപ്യൂട്ടറും നനയാതെ സൂക്ഷിക്കാൻ ഉദ്യോഗസ്ഥർ പാടുപെടുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com