ADVERTISEMENT

റാന്നി ∙ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ എത്തുന്നവർ ജാഗ്രതൈ. കൂടിളകിയാൽ പെരുന്തേനീച്ചകളുടെ കുത്തേറ്റു മടങ്ങേണ്ടിവരും. സിവിൽ സ്റ്റേഷന്റെ രണ്ടാം ബ്ലോക്കിൽ മൂന്നാം നിലയുടെ മേൽക്കൂരയിലെ പാരപ്പറ്റിലാണ് പെരുന്തേനീച്ചകൾ കൂടുകെട്ടിയിരിക്കുന്നത്. 2 കൂടുകളുണ്ട്. മുൻപും ഇതേ സ്ഥാനത്ത് 2 കൂടുകളുണ്ടായിരുന്നു. അവയാണ് ഇതോടു ചേർന്ന് പുതിയ കൂടുകൾ കെട്ടിയതെന്നു കരുതുന്നു. 

കാക്കയോ മറ്റോ ഞോടി കൂടിളകിയാൽ ജനത്തെ ഓടിച്ചിട്ടു കുത്തും. താലൂക്ക്, ഭൂരേഖ തഹസിൽദാർ, വിൽപന നികുതി, സഹകരണ സംഘം ഓഡിറ്റ്, ജനറൽ, വിദ്യാഭ്യാസ ഉപജില്ല എന്നീ ഓഫിസുകളും മുൻസിഫ് കോടതിയും സിവിൽ സ്റ്റേഷന്റെ രണ്ടാം ബ്ലോക്കിലാണു പ്രവർത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com