ADVERTISEMENT

തിരുവല്ല∙ അതിഥിത്തൊഴിലാളിയായി എത്തി അൾത്താരയുടെ പടികൾ കയറാനുള്ള നിയോഗമാണു ജാർഖണ്ഡ് സ്വദേശി പ്രകാശ് കുണ്ടൽനയെ (37) കാത്തിരുന്നത്. മാർത്തോമ്മാ സഭയുടെ നിരണം മാരാമൺ ഭദ്രാസനത്തിൽപ്പെട്ട ചാത്തങ്കരി സെന്റ്‌ പോൾസ് മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷകനാണ് ഈ പഴയ നിർമാണത്തൊഴിലാളി. പള്ളിയിലെ ശുശ്രൂഷകന്റെ ജോലി 5 വർഷം മുൻപു തുടങ്ങിയതാണെന്നു വികാരി റവ.ഏബ്രഹാം ചെറിയാൻ പറഞ്ഞു. ജാർഖണ്ഡിൽ പ്രകാശിന്റെ കുടുംബം വർഷങ്ങളായി ക്രിസ്തുമത വിശ്വാസികളാണ്.

അവിടെ ലൂഥറൻ സഭയിലായിരുന്നു. ചാത്തങ്കരിയിൽ എത്തിയപ്പോൾ ആരാധിക്കാൻ അടുത്തുണ്ടായിരുന്നത് സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയും. തുടർന്നു സഭാംഗമാകാൻ ആഗ്രഹം പ്രകടിപ്പിക്കുകയും അപേക്ഷ നൽകുകയുമായിരുന്നു. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ അനുമതിയോടുകൂടിയാണു പ്രകാശിനു സഭാ അംഗത്വം നൽകിയത്. ഒഡീഷ സ്വദേശിനിയായ ഭാര്യ വിനീതയും 2 മക്കളും മാർത്തോമ്മാ സഭാംഗങ്ങളായി പ്രവർത്തിച്ചു വരികയാണ്.

മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഇടവകയിൽ എത്തി ആരാധനയും ശുശ്രൂഷയും നടത്തിയപ്പോൾ പ്രകാശ് സഹായിയായി ഉണ്ടായിരുന്നു, ഇടവകയിലെ ശുശ്രൂഷകൻ പ്രകാശിനെപ്പറ്റി പറയുമ്പോൾ വികാരി വാചാലനാകുന്നു. ഏതു കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാം. ഏത് ജോലി ചെയ്യാനും മടിയില്ല. 285 കുടുംബങ്ങളുള്ള ഈ ഇടവകയിലെ അംഗങ്ങളും പ്രകാശിന്റെ സേവനത്തിൽ സംതൃപ്തരാണ്.

English Summary:

Came as a guest worker; Today, Prakash is the colourful presence at the altar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com