ADVERTISEMENT

അഗളി ∙ കഠിന വഴികൾ താണ്ടി ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് ദാഹജലവുമായി അട്ടപ്പാടിയിൽ നിന്നുള്ള ആദിവാസി യുവാക്കൾ സേവന രംഗത്ത്. അട്ടപ്പാടി പുതൂർ പൊലീസാണ് ശബരിമലയിലെത്തുന്ന ഭക്തർക്ക് സഹായികളാകാൻ സേവന സന്നദ്ധരായ യുവാക്കളെ കണ്ടെത്തി ശബരിമലയിലെത്തിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ ദിവസ വേതനക്കാരായാണ് നിയമനം. അയ്യനെ കാണാൻ വരിനിൽക്കുന്നവർക്ക് ചുക്കുവെള്ളമെത്തിച്ചും പാചകപ്പുരയിലും അന്നദാന മണ്ഡപത്തിലും സഹായികളായും ഈ ചെറുപ്പക്കാർ സേവനത്തിനുണ്ട്. ആദ്യമായാണ് ഇവർക്ക് ഇത്തരത്തിൽ അവസരം ലഭിക്കുന്നതെന്ന് പുതൂർ എസ്എച്ച്ഒ വി.ജയപ്രസാദ് പറഞ്ഞു.

ഷോളയൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരാളും പുതൂർ സ്റ്റേഷൻ പരിധിയിലെ ഊരുകളിൽ നിന്ന് 8 പേരുമാണ് ശബരിമലയിലുള്ളത്. 20 പേർ അപേക്ഷ നൽകിയിരുന്നു.  14 പേർ തിരുവനന്തപുരത്ത് കൂടിക്കാഴ്ചയിൽ പങ്കെടുത്തു. എല്ലാവർക്കും ജോലി ലഭിച്ചെങ്കിലും 9 പേരാണ് ആദ്യഘട്ടം ശബരിമലയിലെത്തിയത്. പുതൂരിലെ കൽപെട്ടി ഊരിൽ നിന്ന് രമേശ്, സമ്പത്ത്കുമാർ, അയ്യപ്പൻ, രമേശ്, വല്ലവട്ടി ഊരിലെ വെള്ളിങ്കിരി, അജയ്, ദൊഡ്ഗട്ടി ഊരിലെ ജീവൻ, പാടവയൽ ഊരിലെ വസന്തകുമാർ, ഷോളയൂർ മുലഗംഗൽ ഊരിലെ കെ.മനോജ് എന്നിവരാണ് ഇപ്പോൾ ശബരിമലയിൽ സേവനമനുഷ്ഠിക്കുന്നത്.

അപേക്ഷ നൽകാനും കൂടിക്കാഴ്ചയ്ക്കും ജോലിക്കും എത്തിച്ചത് പുതൂർ പൊലീസായിരുന്നു. അഗളി ഡിവൈഎസ്പി എൻ.മുരളീധരൻ പ്രത്യേക താൽപര്യമെടുത്തു.  സന്നദ്ധരായവരുണ്ടെങ്കിൽ പുതൂർ,ഷോളയൂർ പൊലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com