ജില്ലാ സ്കൂൾ കലോത്സവം 6 മുതൽ മൈലപ്രയിൽ
Mail This Article
×
പത്തനംതിട്ട∙ ജില്ലാ സ്കൂൾ കലോത്സവം ഡിസംബർ 6 മുതൽ 9 വരെ മൈലപ്രയിൽ നടക്കും. 10 വേദികളിലായാണു മത്സരങ്ങൾ നടക്കുക. മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്കൂളിലാണു പ്രധാന വേദി. മാർത്തോമ്മാ പാരിഷ് ഹാൾ കുമ്പഴ വടക്ക്, എസ്എൻവി യുപിഎസ് കുമ്പഴ വടക്ക്, മൈലപ്ര വലിയപള്ളി ഓഡിറ്റോറിയം, എസ്എച്ച് എച്ച്എസ്എസ് മൈലപ്ര, എൻഎം എൽപിഎസ് മൈലപ്ര എന്നിവയാണു വേദികൾ. ആദ്യ 2 വേദികൾ മൗണ്ട് ബഥനി സ്കൂളിലും 6 മുതൽ 9 വരെയുള്ള വേദികൾ മൈലപ്ര എസ്എച്ച് എച്ച്എസ്എസിലുമായിരിക്കും. വലിയ പള്ളി ഹാളിലാണു ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. കലോത്സവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി അധികൃതർ പറഞ്ഞു. സ്വാഗത സംഘം രൂപീകരണ കഴിഞ്ഞ ദിവസം നടന്നു. സബ് കമ്മിറ്റികളുടെ യോഗങ്ങൾ നടക്കുകയാണെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.