ADVERTISEMENT

കലഞ്ഞൂർ ∙ കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷനൽ ഹയർ സെക്കൻ‍‍‍‍ഡറി സ്കൂളിന് ‘മോഡൽ സ്കൂൾ’ പദവി. 13.80 ലക്ഷം രൂപയും ഫണ്ടായി അനുവദിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് ഉൾപ്പെടെ വിവിധ മേഖലകൾ തിരിച്ചാണ് തുക അനുവദിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയിൽ ഇപ്പോൾ തിരഞ്ഞെടുത്ത ഏക സ്കൂളാണിത്. ഇനി കലഞ്ഞൂർ മോഡൽ ഗവ.ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നാകും അറിയപ്പെടുക. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ജില്ലാ ഉപഡയറക്ടർ പി.രാജു പങ്കെടുത്ത് ആലോചന യോഗം ചേർന്നു. പിടിഎ പ്രസിഡന്റ് മഞ്ജു ബിനു അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ എ.ഗോപകുമാർ, പ്രിൻസിപ്പൽ എസ്.ലാലി, എസ്എംസി ചെയർമാൻ എസ്.രാജേഷ്, ജൂനിയർ സൂപ്രണ്ട് ടി.ആർ.രാജേഷ്, ഫിലിപ് ജോർജ്, പ്രശാന്ത് കോയിക്കൽ, സിബി ചാക്കോ, സജയൻ ഓമല്ലൂർ, ജെ.പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.

1914ലാണ് പ്രവർത്തനമാരംഭിച്ചത്. 1917ൽ യുപി തലത്തിലേക്ക് ഉയർന്നു. പ്ലാസ്ഥാനത്തു മഠത്തിൽനിന്ന് സൗജന്യമായി നൽകിയ രണ്ടര ഏക്കറിലാണ് സ്കൂൾ സ്ഥാപിതമായത്. 1950ൽ കലഞ്ഞൂർ പഞ്ചായത്തിലെ ആദ്യ ഹൈസ്കൂളായി ഉയർത്തി. 1961ൽ ഗവ.എൽപി സ്കൂൾ വേർതിരിച്ചു. 1997ൽ ഹയർ സെക്കൻഡറിയും 2000ൽ വൊക്കേഷനൽ ഹയർ സെക്കൻഡറിയും അനുവദിച്ചു. ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിൽ ഒന്നാണ് കലഞ്ഞൂർ സ്കൂൾ. പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിൽ ജില്ലാ-സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുള്ളതിനാൽ 2019-20 വർഷം മികച്ച പിടിഎക്കുള്ള അവാർഡും ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com