ADVERTISEMENT

കോഴഞ്ചേരി ∙ ഇതു കാണാതെ പോകരുത്. സർക്കാരും തദ്ദേശസ്ഥാപനങ്ങളും ചേർന്നു നാട്ടിൽ പണിത ടേക്ക് എ ബ്രേക്കുകളെല്ലാം  അടഞ്ഞ് ആർക്കും ഉപകാരപ്പെടാതെ  കിടക്കുമ്പോഴാണു തണുങ്ങാട്ടിൽ പാലത്തിനോടു ചേർന്ന ടികെ റോഡുവശത്തെ ടേക്ക് എ ബ്രേക്ക് നാട്ടിലെ താരമാകുന്നത്. രുചിയോടെ വിഭവങ്ങളും വൃത്തിയോടെ സേവനങ്ങളും നൽകുക എന്ന ലളിതമായ ഉത്തരമേ ഇതു നടത്തുന്ന പാമ്പാടിമൺ നന്ദനത്തിൽ അനിൽകുമാറിനും ഭാര്യ പ്രിയയ്ക്കും നൽകാനുള്ളൂ. ഇവിടെ നിന്ന് ഒരു മാസം പഞ്ചായത്തിനു ലഭിക്കുന്ന വരുമാനം 23000 രൂപയാണ്.  രാവിലെ 5 മണിക്ക് അനിൽകുമാർ തുറക്കും. രാത്രി 8 മണി വരെയാണു പ്രവർത്തനം. രാവിലെ മുതൽ ചായയും ചെറുകടികളും  ചൂടോടെ വിൽപനയും തുടങ്ങും. തൊട്ടുചേർന്നു പഞ്ചായത്തിന്റെ ജൈവ വൈവിധ്യ ഉദ്യാനവും കൂടിയാകുമ്പോൾ ന്യൂജെൻ ഭക്ഷണപ്രേമികൾ പറയുന്ന സൂപ്പർ വൈബ്!. 

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അനിൽകുമാർ രാവിലെ 8 മണിയോടെ പോയാൽ പിന്നെ പ്രിയയാണു വൈകുന്നേരം വരെ ഇവിടെയുണ്ടാകുക. ഇവരുടെ കുടുംബത്തിന്റെ വരുമാനം മാത്രമല്ല ടേക്ക് എ ബ്രേക്ക് കടയിലെ 3 തൊഴിലാളികളുടെ കുടുംബം പുലരുന്നതും ഇവിടുത്തെ വരുമാനം കൊണ്ടാണ്. ഒന്നര വർഷമായി ഇവർ ഇരുവരും ചേർന്നാണു നടത്തുന്നത്. ശുചിമുറി ഉപയോഗിക്കുന്നവരിൽ നിന്നു ചെറിയ തുക വാങ്ങുന്നുണ്ടെങ്കിലും അതൊന്നിനും മതിയാകില്ല. ദിവസം ശരാശരി 50 പേരാണ് ഇതുപയോഗിക്കുന്നത്. ദിവസവും വൈകിട്ട് ആളെ വച്ച് എല്ലായിടവും കഴുകി വൃത്തിയാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് വൃത്തിയെക്കുറിച്ച് ഇതുവരെ ആർക്കും പരാതി ഉണ്ടായിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com