വിജയം മകൾക്ക്; െക്രഡിറ്റ് രക്ഷിതാക്കൾക്ക്
Mail This Article
×
ശുഭദ ലക്ഷ്മിയുടെ വിജയം അച്ഛൻ പാണാവള്ളി വിജയകുമാറിന്റെയും അമ്മ ജ്യോതി ലക്ഷ്മിയുടെയും കൂടെയാണ്. ശാസ്ത്രീയ സംഗീതത്തിൽ എച്ച്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പാലിയേക്കര കുമരച്ചാടത്ത് വീട്ടിൽ ശുഭദ ലക്ഷ്മിയെ പഠിപ്പിക്കുന്നത് സംഗീത അധ്യാപകരായ മാതാപിതാക്കളാണ്. 25 വർഷമായി വയലിനിസ്റ്റ് അധ്യാപകനാണ് അച്ഛൻ വിജയകുമാർ. 19 വർഷമായി ശാസ്ത്രീയ സംഗീതം അധ്യാപികയാണ്. ആഴ്ചയിൽ ഒരിക്കൽ തൃശൂരുള്ള അധ്യാപകൻ സി. രാജേന്ദ്രനും സംഗീതം അഭ്യസിപ്പിക്കും. നാലാമത്തെ വയസു മുതൽ സംഗീതം അഭ്യസിക്കുന്ന ശുഭദലക്ഷ്മി കഴിഞ്ഞ വർഷം യുപി വിഭാഗത്തിൽ ശാസ്ത്രീയ സംഗിതത്തിലും വയലിനിലും ഒന്നാം സ്ഥാനം നേടിയിരുന്നു. സഹോദരി വരദലക്ഷ്മിയും സ്കൂൾ, കോളജ് കലോത്സവങ്ങളിൽ വയലിനിൽ ഒന്നാം സ്ഥാനക്കാരിയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.