ADVERTISEMENT

കോന്നി∙ നാളെ നടക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കോന്നിയിൽ വാഹന പാർക്കിങ് ക്രമീകരണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കുമ്പഴ - പത്തനാപുരം റോഡിലും കോന്നി - ആനക്കൂട് - പൂങ്കാവ് റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചു. സദസ്സിൽ പങ്കെടുക്കുന്നവർ 3ന് മുൻപ് എത്തിച്ചേരണം. ക്രമീകരണം ഇങ്ങനെ.
∙ സർക്കാർ ഔദ്യോഗിക വാഹനങ്ങൾ, മോട്ടർ കേഡ് വാഹനങ്ങൾ - ഓട്ടോ ടാക്സി സ്റ്റാൻഡ്.
∙ അരുവാപ്പുലം പഞ്ചായത്തിൽ നിന്നുള്ള വാഹനങ്ങൾ മാരൂർപാലം ജംക്‌ഷനിൽ ആളെ ഇറക്കിയ ശേഷം എൻഎസ്എസ് കോളജ് മൈതാനം.
∙ ഐരവൺ ഭാഗത്ത് നിന്നുള്ളവ - പൊലീസ് സ്റ്റേഷൻ ഭാഗത്ത് ആളെ ഇറക്കിയ ശേഷം ഗവ.എച്ച്എസ്എസ് മൈതാനം.
∙ ഏനാദിമംഗലം പഞ്ചായത്തിൽ നിന്നുള്ളവ - മാരൂർപാലം ജംക്‌ഷനിൽ ആളുകളെ ഇറക്കിയ ശേഷം എലിയറയ്ക്കൽ അമൃത സ്കൂൾ മൈതാനം.
∙ കലഞ്ഞൂർ പഞ്ചായത്തിൽ നിന്നുള്ളവ – മാരൂർപാലം ജംക്‌ഷനിൽ ആളുകളെ ഇറക്കിയ ശേഷം എലിയറയ്ക്കൽ - കല്ലേലി റോഡിൽ ഒരു വശത്തായി.
∙ വള്ളിക്കോട് പഞ്ചായത്തിൽ നിന്നുള്ളവ - ആനക്കൂടിന് സമീപം ആളുകളെ ഇറക്കിയ ശേഷം ആനക്കൂട് പാർക്കിങ് സ്ഥലത്ത്.
∙ വള്ളിക്കോട് കോട്ടയം ഭാഗത്ത് നിന്നുള്ളവ - മാരൂർപാലം ജംക്‌ഷനിൽ ആളുകളെ ഇറക്കിയ ശേഷം എൻഎസ്എസ് കോളജ് മൈതാനം.
∙ ളാക്കൂർ ഭാഗത്ത് നിന്നുള്ളവ – ചൈനാമുക്ക് ജംക്‌ഷനിൽ ആളുകളെ ഇറക്കിയ ശേഷം ചൈനാമുക്ക് - ളാക്കൂർ റോഡിൽ ഒരു വശത്തായി.
∙ പൂങ്കാവ് ഭാഗത്ത് നിന്നുള്ളവ – ആനക്കൂടിന് സമീപം ആളുകളെ ഇറക്കിയ ശേഷം ആനക്കൂട് പാർക്കിങ് സ്ഥലത്ത്.
∙ കോന്നി പഞ്ചായത്തിലെ വാഹനങ്ങൾ – മാങ്കുളത്ത് ആളുകളെ ഇറക്കിയ ശേഷം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി മൈതാനത്ത്.
∙ തണ്ണിത്തോട് പഞ്ചായത്തിൽ നിന്നുള്ളവ – പൊലീസ് സ്റ്റേഷൻ ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം ഗവ.എച്ച്എസ്എസ് മൈതാനം.
∙ സീതത്തോട്, ചിറ്റാർ പഞ്ചായത്തുകളിൽ നിന്നുള്ള വാഹനങ്ങൾ – പൊലീസ് സ്റ്റേഷൻ ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം മുരിങ്ങമംഗലം ക്ഷേത്ര മൈതാനത്ത്.
∙ മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിൽ നിന്ന് കുമ്പഴ വഴി വരുന്ന വാഹനങ്ങൾ – ആർവിഎച്ച്എസ്എസ് ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം അതേ സ്കൂളിന്റെ മൈതാനത്ത്.
∙ വെട്ടൂർ വഴി വരുന്ന വാഹനങ്ങൾ – പൊലീസ് സ്റ്റേഷൻ ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം മുരിങ്ങമംഗലം - മെഡിക്കൽ കോളജ് റോഡിൽ ഒരു വശത്തായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com